പ്രശസ്ത വ്യവസായിയും സോഷ്യൽ മീഡിയയിലൂടെ കേരളക്കര മുഴുവൻ പോപ്പുലറായ ആളുമാണ് ബോബി ചെമ്മണ്ണൂർ. ഇപ്പോഴിതാ ബോബി ചെമ്മണ്ണൂർ അഭിനയിച്ച ഓണപ്പാട്ടുമായി എത്തിയിരിക്കുകയാണ് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവായ ജോബി ജോർജ്. തസ്‌കരവീരന്‍, വജ്രം എന്നീ സിനിമകളൊരുക്കിയ പ്രമോദ്- പപ്പനാണ് ഈ ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഓണക്കാലം ഓര്‍മ്മക്കാലം എന്ന തലക്കെട്ടു നൽകി പ്രമോദ് പപ്പനിക് അപ്രോച്ച് എന്ന ടാഗ് ലൈനിലാണ് ഈ ഗാനം പുറത്തു വിട്ടിരിക്കുന്നത്. ജനാര്‍ദനന്‍ പുതുശേരി വരികൾ എഴുതിയ ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് വി ത്രീ കെ ആണ്. കറുത്ത വസ്ത്രത്തില്‍ ആടിപ്പാടി അഭിനയിച്ചിരിക്കുന്ന ബോബി ചെമ്മണ്ണൂരിനെ ആണ് ഈ ഗാനത്തിൽ കാണാൻ സാധിക്കുക. ഏതായാലും ഈ സോങ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ശിഹാബ് ഒങ്ങല്ലൂരാണ് ഈ ഗാനത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ വീഡിയോക്ക് ഇതിനോടകം ഒന്നേകാൽ ലക്ഷത്തിൽ അധികം കാഴ്ചക്കാരെ ലഭിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ ജന്മദിനത്തില്‍ കലാഭൈരവന്‍ മമ്മൂക്ക എന്ന ഗാനവുമായി പ്രമോദ് – പപ്പന്‍ ടീം എത്തിയിരുന്നു. എം ഡി രാജേന്ദ്രന്റെ രചനയില്‍ ഔസേപ്പച്ചന്‍ സംഗീതമൊരുക്കിയ വീഡിയോ ട്രിബ്യൂട്ട് ആയിരുന്നു ഇവർ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച കലാഭൈരവന്‍. മമ്മൂട്ടിയുടെ വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയായ ഇരുവരും ഒരു മമ്മൂട്ടി ചിത്രത്തിന്റെ പണിപ്പുരയിൽ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മമ്മൂട്ടിയുടെ അറുപത്തിയൊമ്പതാം പിറന്നാള്‍ ദിനത്തിലായിരുന്നു കലാഭൈരവന്‍ എന്ന ഇവരുടെ വീഡിയോ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയുടെ പേജിലൂടെ റിലീസ് ചെയ്തത്. ഇവർ ഒരുക്കിയ തസ്‌കരവീരന്‍, വജ്രം എന്നീ ചിത്രങ്ങളിലെ നായകനും മമ്മൂട്ടി ആയിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.