ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഒക്‌ടോബർ 31 നാണു ദീപാവലി റിലീസായി ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗൾഫിലും വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്.
ഇപ്പോഴിതാ റിലീസിന് മുൻപ് തന്നെ ചിത്രത്തിന് ബ്ലോക്ക്ബസ്റ്റർ റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രിവ്യു ഷോ നടന്നപ്പോഴുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൽക്കി 2898 എഡിയുടെ നിർമ്മാതാവായ സ്വപ്നദത്ത് ആണ് ചിത്രത്തിന്റെ ആദ്യ റിവ്യൂ പങ്ക് വെച്ചത്. ഈ ദീപാവലിക്ക് ബ്ലോക്ക്ബസ്റ്റർ ഭാസ്കർ വരുന്നു എന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ച സ്വപ്ന, ദുൽഖർ സൽമാൻ, സംവിധായകൻ വെങ്കി അറ്റ്ലൂരി, നായികയായ മീനാക്ഷി ചൗധരി, ഛായാഗ്രഹണം, കലാസംവിധാനം, സംഗീതം എന്നവ നിർവഹിച്ച നിമിഷ് രവി, ബംഗ്ളാൻ, ജി വി പ്രകാശ് കുമാർ എന്നിവരെയും അഭിനന്ദിച്ചു.
തെലുങ്കിൽ നിന്നുള്ള ചില സിനിമാ ഓൺലൈൻ മാധ്യമ പ്രവർത്തകരും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. ഭാസ്കർ എന്ന സാധാരണക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണമായ കഥ പറയുന്ന ഈ പീരീഡ് ഡ്രാമ ത്രില്ലറിന് ഇപ്പോൾ മികച്ച അഡ്വാൻസ് ബുക്കിംഗ് ലഭിക്കുന്നുണ്ട്. 1980 – ൯൦ കാലഘട്ടത്തിലെ ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിൽ ആണ് ചിത്രം കഥ പറയുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.