ടോവിനോ തോമസിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണ് തല്ലുമാല. കല്യാണി പ്രിയദർശൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഈ ചിത്രത്തിന്റെ സെറ്റിൽ നടന്ന ഒരു അടിയാണ്. വെയ്സ്റ്റ് ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ, ഈ ചിത്രത്തിലെ ഒരു താരമായ ഷൈന് ടോം ചാക്കോ തല്ലിയെന്ന ആരോപണമുയര്ന്നതിനെ തുടര്ന്നാണ് അവിടെ സംഘര്ഷമുണ്ടായത് എന്നാണ് സൂചന. എച്ച്.എം.ഡി മാപ്പിളാസ് ഗോഡൗണില് വെച്ച് സിനിമയുടെ ചിത്രീകരണം നടക്കവേയാണ് ഈ വിഷയത്തിന്റെ പേരിൽ ആ സെറ്റിൽ വെച്ച് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത് എന്നും റിപ്പോർട്ടുകൾ പറയുന്നു. വെയ്സ്റ്റ് ഇടുന്നതിനേയും പൊതുനിരത്തില് വണ്ടി പാര്ക്ക് ചെയ്തതിനേയും നാട്ടുകാര് ചോദ്യം ചെയ്തപ്പോൾ, ഇവരുമായി ചിത്രത്തിന്റെ അണിയറപ്രവര്ത്തകും ഷൈനും ചേര്ന്ന് വാക്കേറ്റം നടത്തി എന്നാണ് ആരോപണം.
തര്ക്കത്തിനിടയിക്ക് ടോവിനോയും ഇടപെടുകയും തുടർന്ന് സ്ഥലത്ത് സംഘര്ഷാവസ്ഥ ഉണ്ടായതോടെ പൊലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികള് ശാന്തമാക്കുകയുമായിരുന്നു. മുഹ്സിന് പരാരിയും അഷ്റഫ് ഹംസയും ചേര്ന്ന് കഥയൊരുക്കിയ ഈ ചിത്രം ആഷിക് ഉസ്മാന് ആണ് നിര്മിക്കുന്നത്. ടോവിനോ, കല്യാണി എന്നിവർ കൂടാതെ ഷൈന് ടോം ചാക്കോ, ലുക്മാന്, ചെമ്പന് വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു വിജയ് സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് നിഷാദ് യൂസഫ് ആണ്. ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ജിംഷി ഖാലിദ് ആണ്. ജോണി ആന്റണി, ഓസ്റ്റിന്, അസിം ജമാല് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വീഡിയോ കടപ്പാട്: REPORTER LIVE
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.