മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്കയുടെ പിറന്നാളായിരുന്നു ഇന്നലെ. തന്റെ പുതിയ രണ്ട് ചിത്രങ്ങളുടെ പോസ്റ്ററുകളും ഒരു ചിത്രത്തിന്റെ ടീസറും പങ്കുവെച്ചായിരുന്നു ആരാധകരെ താരം ഞെട്ടിച്ചത്. എന്നാൽ ദുൽഖറിന്റെ ഞെട്ടിച്ചത് രണ്ട് സുഹൃത്തുക്കളാണ്. റാണാ ദഗുബാട്ടിയും വിക്രം പ്രഭുവും ആയിരുന്നു അത്. അപ്രതീക്ഷിതമായി ഇരുവരും ദുൽഖറിനെ കാണാൻ രാത്രിയിൽ എത്തുകയായിരുന്നു. ഇരുവരെയും കണ്ട് ദുൽഖർ ശരിക്ക് ഞെട്ടുകയും ആ സന്തോഷം ഫേസ്ബുക്കിലൂടെ ആരാധകരോട് പങ്ക് വെക്കുകയും ചെയ്‌തു.
ദുല്‍ഖര്‍ സല്‍മാനും വിക്രം പ്രഭുവും ബോംബെയിലെ ബാരി ജോണ്‍ ആക്ടിംഗ് സ്‌കൂളില്‍ ഒരുമിച്ചാണ് പഠിച്ചത്. നാഗചൈതന്യ വഴിയാണ് ദുല്‍ഖര്‍ റാണയെ പരിചയപ്പെടുന്നത്. നാഗചൈതന്യയുടെ ആത്മ മിത്രമാണ് റാണ. പെരുന്നാള്‍ ദിനത്തിലും ദുല്‍ഖറിന്റെ വീട്ടില്‍ വിക്രം പ്രഭു എത്തിയിരുന്നു.
സഹസംവിധായകനായി സിനിമയിലെത്തി നടനായി മാറിയ സൗബിന്‍ സാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ എന്ന ചിത്രത്തിന്റെ പോസ്റ്റർ, ദുല്‍ഖര്‍ വ്യത്യസ്തമായ നാല് വേഷങ്ങളില്‍ എത്തുന്ന സോലോ എന്ന ചിത്രത്തിന്റെ പോസ്റ്റർ, ടീസർ എന്നിവയാണ് ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ അണിയറ പ്രവർത്തകർ പുറത്തിറങ്ങിയത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രവും താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അപ്രതീക്ഷിത സമ്മാനം ഒരുക്കിയിരുന്നു. ഈ ചിത്രത്തിൽ ചിത്രത്തില്‍ വിഖ്യാത നടന്‍ ജമിനി ഗണേശനായിട്ടാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.