[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രണവ് മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ആദി തുടങ്ങുന്നു..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിൻറെ മകൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി. ജീത്തു ജോസഫ് തന്നെ തിരക്കഥയും എഴുതിയിരിക്കുന്ന ഈ ഫാമിലി ആക്ഷൻ ത്രില്ലറിന്റെ പൂജ ജൂലൈ ആദ്യ വാരം തിരുവനന്തപുരത്തു വെച്ചു നടന്നിരുന്നു. മോഹൻലാൽ ചിത്രം ഒടിയന്റെ പൂജ ചടങ്ങിനൊപ്പമായിരുന്നു ആദിയുടെയും പൂജ. പക്ഷെ ആദിയുടെ ചിത്രീകരണം അപ്പോൾ തുടങ്ങിയിരുന്നില്ല. എന്നാൽ ഇപ്പോൾ അതിനെ കുറിച്ച് സ്ഥിതീകരണം വന്നിരിക്കുകയാണ്. ഈ വരുന്ന ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ആദിയുടെ ചിത്രീകരണം ആരംഭിക്കുകയാണ് എന്ന് സംവിധായകൻ ജീത്തു ജോസഫ് തന്റെ ഫേസ്ബുക് പേജിലൂടെ സ്ഥിതീകരിച്ചിട്ടുണ്ട്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം ക്രിസ്മസിന് തീയേറ്ററിലെത്തിക്കാൻ പാകത്തിനാണ് അണിയറപ്രവർത്തകർ ആദിയുടെ ചിത്രീകരണം പ്ലാൻ ചെയ്യുന്നത് എന്നാണ് സൂചന.

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും ആവേശത്തോടെയുമാണ് പ്രണവ് മോഹൻലാലിൻറെ നായകനായുള്ള വരവിനെ കാണുന്നത്. വര്ഷങ്ങള്ക്കു മുൻപേ തന്നെ പുനർജനി എന്ന ചിത്രത്തിലെ മിന്നുന്ന പ്രകടനത്തിലൂടെ മികച്ച ബാല നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പ്രണവ് അതിനു ശേഷം മോഹൻലാൽ ചിത്രങ്ങളായ ഒന്നാമൻ , സാഗർ ഏലിയാസ് ജാക്കി എന്നിവയിൽ അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒന്നാമനിൽ മോഹൻലാലിൻറെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിച്ചത് എങ്കിൽ സാഗർ ഏലിയാസ് ജാക്കിയിൽ ഒരു പാട്ടിൽ ഒന്ന് മിന്നി മറഞ്ഞതെ ഉള്ളു പ്രണവ്.

ജീത്തു ജോസെഫിനൊപ്പം ദൃശ്യത്തിന്റെ തമിഴ് റീമേക് ആയ പാപനാശത്തിലും മലയാളം ചിത്രമായ ലൈഫ് ഓഫ് ജോസ്സൂട്ടിയിലും അസിസ്റ്റന്റ് ഡയറക്ടർ ആയും പ്രണവ് മോഹൻലാൽ പ്രവർത്തിച്ചിട്ടുണ്ട്. ആ സൗഹൃദമാണ് ജീത്തു- പ്രണവ് കൂട്ടുകെട്ടിൽ ആദി പിറക്കുന്നതിന് കാരണമായത്.

മോഹൻലാലിനെ നായകനാക്കി അല്ലാതെ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് ആദി എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വമ്പൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രത്തിന് വേണ്ടി പ്രണവ് പാർക്കർ പരിശീലനം നേടിയിരുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം അനിൽ ജോൺസൻ ആണ് നിർവഹിച്ചിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

9 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.