രണ്ടു ദിവസം മുൻപാണ് സോഷ്യൽ മീഡിയ മുഴുവൻ വലിയ ചർച്ചയായി മാറിയ ബിനീഷ് ബാസ്റ്റിൻ- അനിൽ രാധാകൃഷ്ണ മേനോൻ വിവാദം ഉണ്ടായതു. പാലക്കാടു മെഡിക്കൽ കോളേജിൽ വെച്ച് അനിൽ രാധാകൃഷ്ണ മേനോൻ ബിനീഷ് ബാസ്റ്റിനെ അപമാനിക്കുന്ന രീതിയിൽ പെരുമാറി എന്ന ആരോപണം ഉണ്ടാവുകയായിരുന്നു. ബിനീഷിനെ പോലെ ഒരു ചെറിയ നടൻ ഉള്ളപ്പോൾ വേദിയിൽ ഇരിക്കില്ല എന്ന് പറഞ്ഞു അനിൽ രാധാകൃഷ്ണ മേനോൻ പരിപാടിയിൽ പങ്കെടുക്കാതെ പോയി എന്നായിരുന്നു ആരോപണം. അതിനെതിരെ ബിനീഷ് വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും തന്റെ വിഷമം വിളിച്ചു പറയുകയും ചെയ്തതിന്റെ വീഡിയോയും വൈറൽ ആയി. സംഭവത്തിൽ ബിനീഷിനെ അനുകൂലിച്ചു ഒരു വിഭാഗവും അതോടൊപ്പം അനിൽ രാധാകൃഷ്ണ മേനോൻ അറിഞ്ഞു കൊണ്ട് അങ്ങനെ ഒരു ഒന്നും ചെയ്യില്ല എന്ന് പറയുന്ന വിഭാഗംവും ഉണ്ടായി.
അതിനു ശേഷം അനിൽ രാധാകൃഷ്ണ മേനോൻ തന്നെ ആ സംഭവത്തെ കുറിച്ച് വിശദമായി മാധ്യമങ്ങളോട് പ്രതികരിച്ചു. ബിനീഷിനെ താൻ അറിഞ്ഞു കൊണ്ട് അപമാനിച്ചിട്ടില്ല എന്നും എങ്കിലും താൻ മൂലം ബിനീഷിനു വേദന ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴിതാ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനായ ഫെഫ്കയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇരുവരുടെയും വിഷമങ്ങൾ പറഞ്ഞു വിവാദത്തിനു തിരശീലയിട്ടിരിക്കുകയാണ്. പരസ്യമായി കൈ കൊടുത്തും ആലിംഗനം ചെയ്‌തും രണ്ടു പേരും എല്ലാം തങ്ങൾ മറന്നു കഴിഞ്ഞു എന്ന് പറയുകയും ചെയ്തു.
ഫെഫ്കയുടെ തലപ്പത്തു ഉള്ള ബി ഉണ്ണികൃഷ്ണൻ, സിബി മലയിൽ എന്നിവരുടെ നേതൃത്വത്തിൽ ആണ് ചർച്ച നടന്നത്. ഈ വിഷയത്തിൽ ദൗർഭാഗ്യകരമായ രീതിയിൽ ജാതിയുടെ അതിവായന ഉണ്ടായിട്ടുണ്ട് എന്നും എന്നാൽ അനിൽ രാധാകൃഷ്ണ മേനോന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒരു സമീപനം ഉണ്ടായിട്ടില്ല എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. എന്നാൽ അനിൽ രാധാകൃഷ്ണ മേനോന്റെ ഭാഗത്തു നിന്നും ഒരു ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ട് എന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു. പരസ്പരം ബിനീഷും അനിലും കാണാതെ തന്നെ കോളേജ് യൂണിയൻ ഭാരവാഹികളിലൂടെയാണ് അവരുടെ കമ്മ്യൂണിക്കേഷൻ നടന്നത് എന്നതാണ് ഇവിടെ സംഭവിച്ച തെറ്റ് എന്നും അദ്ദേഹം ചൂടി കാണിക്കുന്നു.
എന്നാൽ തന്റെ അടുത്ത സിനിമയില്‍ ബിനീഷിന് ഒരു റോള്‍ കരുതിയിട്ടുണ്ടെന്ന് എന്നു പറഞ്ഞ അനിലിലോട് ആ ചിത്രത്തിൽ അഭിനയിക്കാൻ താൽപ്പര്യം ഇല്ല എന്നാണ് ബിനീഷ് പറഞ്ഞിരിക്കുന്നത് എന്നും ഫെഫ്ക നടത്തിയ പത്രസമ്മേളനത്തിൽ അനിൽ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.