ഇന്നലെ മുതൽ സോഷ്യൽ മീഡിയകൾ തുറന്നാൽ പ്രധാന വാർത്ത ബിലാലിന്റെ തിരിച്ചു വരവാണ്. കേരളത്തിന്റെ ഫുഡ്ബോൾ തരംഗം പോലും ബിലാലിന് മുന്നിൽ ഒന്നും അല്ലാതെയായി പോയപോലെ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകരും സിനിമ പ്രേമികളും തുടങ്ങി മലയാള സിനിമയിലെ മുൻനിര താരങ്ങളും വരെ ബിലാലിന്റെ തിരിച്ചുവരവ് ആഘോഷം ആക്കി.
സംവിധായകൻ അമൽ നീരദ് തന്നെയാണ് ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയത്. ബിലാൽ എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗം 2018ൽ തിയേറ്ററുകളിൽ എത്തും.
മലയാളത്തിലെ എക്കാലത്തെയും സ്റ്റൈലിഷ് സിനിമകളിൽ ഒന്നായാണ് ബിഗ് ബി അറിയപ്പെടുന്നത്. വ്യത്യസ്തമായ മേക്കിങ് രീതികൾ കൊണ്ടും കഥാപാത്രങ്ങളുടെ പുത്തൻ ലുക്കുകൾ കൊണ്ടും ബിഗ് ബി ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളും അണിയറ പ്രവർത്തകരും രണ്ടാം ഭാഗത്തിലും തുടരും എന്നാണ് സൂചന.
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
This website uses cookies.