തന്റെ കരിയറിലെ ഏറ്റവും വലിയ മാസ്സ് ആക്ഷൻ ചിത്രവുമായി ബിജു മേനോൻ എത്തുകയാണ്. നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനാം ചെയ്യുന്ന പടയോട്ടത്തിലാണ് ഇന്നേവരെ കാണാത്ത സ്റ്റൈലിഷ് മാസ്സ് ലുക്കിൽ ബിജു മേനോൻ എത്തുന്നത്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ നരച്ച താടി നീട്ടി വളർത്തി മുണ്ട് ഉടുത്ത് എത്തിയ ബിജു മേനോൻ ചിത്രം ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞു. ആദ്യം വന്ന പോസ്റ്ററിലും ബിജു മേനോന്റെ മാസ്സ് അപ്പിയറൻസ് തന്നെ ആയിരുന്നു കാണാൻ സാധിച്ചത് എന്തായാലും ബിജു മേനോൻ ആരാധകർക്ക് വളരെ വ്യത്യസ്തമായ വേഷം ചിത്രത്തിലൂടെ കാണാൻ ആകുമെന്ന് പോസ്റ്ററുകൾ പറയുന്നു. അത്രമേൽ പുതുമ നിലനിർത്തുന്ന, ആകാംഷ നിറക്കുന്നവയാണ് പുറത്ത് വന്ന ഓരോന്നും എന്ന് തന്നെ വിലയിരുത്താം.
ബാംഗ്ലൂർ ഡേയ്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രത്തിൽ ഒരു ഗുണ്ടയായി ആണ് ബിജു മേനോൻ എത്തുമ്പോൾ. ചിത്രം ചെങ്കൽ രഘു എന്ന ഗുണ്ടയുടെ ജീവിതത്തിൽ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളെ ആസ്പദമാക്കി മുന്നേറുന്നു. ഗണപതി, സൈജു കുറുപ്പ്, ദിലീഷ് പോത്തൻ എന്നിവരായാണ് ബിജു മേനോനെ കൂടാതെ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ, അജയ് രാഹുൽ തുടങ്ങിയവർ രചന നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് അൻവർ, ആദി തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച സതീഷ് കുറുപ്പാണ്. എന്തായാലും മാസ്സ് പരിവേഷത്തിൽ എത്തുന്ന ബിജു മേനോന്റെ ചെങ്കൽ രഘുവും സൂപ്പർ താരങ്ങളോടൊപ്പം ബോക്സ്ഓഫീസിൽ ഓണം ആഘോഷിക്കാൻ ഇത്തവണ എത്തുമെന്ന് കരുതാം.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.