വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമാപ്രേമികളുടെ മനസ് കീഴടക്കിയ താരമാണ് ബിജുമേനോൻ. അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച റഫീഖ് ഇബ്രാഹിം സ്വതന്ത്ര സംവിധായകനാവുന്ന പടയോട്ടം എന്ന ചിത്രത്തിലൂടെ വീണ്ടും നായകനായി എത്തുകയാണ് ബിജുമേനോൻ. ഹാസ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചന. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ബിജു മേനോൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.
റഫീഖ് ഇബ്രാഹിം തന്റെ ഫേസ്ബുക്ക് വഴിയാണ് ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ദീർഘനാളത്തെ ശ്രമത്തിന് ശേഷമാണ് താൻ സംവിധാന രംഗത്തേക്ക് കടന്നു വരുന്നതെന്നും ഇതിന് വേണ്ടി തന്നെ സഹായിച്ച എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ടെന്നും റഫീഖ് ഇബ്രാഹിം ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിലെ നായികയേയും മറ്റു താരങ്ങളേയും തീരുമാനിച്ച് വരുന്നതേയുള്ളൂ. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്.
അഞ്ജലി മേനോൻ സംവിധാനം ചെയ്‌ത ‘ബാംഗ്ലൂർ ഡേയ്‌സ്’ , മോഹൻലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്‌ത ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സോഫിയ പോൾ നിർമ്മാണരംഗത്തേക്ക് എത്തുന്ന ചിത്രമാണിത്. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ‘പടയോട്ടം’ വിഷുവിന് തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.