രണ്ടു ചിത്രങ്ങൾ ആണ് ഇന്ന് മലയാള സിനിമയിൽ പോരാട്ടത്തിന് എത്തുന്നത്. ബിജു മേനോൻ നായകൻ ആയി എത്തുന്ന സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രവും ജയറാം നായകനായി എത്തുന്ന മാർക്കോണി മത്തായിയും ആണ് ആ ചിത്രങ്ങൾ. ജയറാമിനൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും എത്തുന്നു എന്നത് മാർക്കോണി മത്തായിയെ ശ്രദ്ധേയമാക്കുമ്പോൾ പ്രശസ്ത നടി സംവൃത സുനിൽ തിരിച്ചെത്തുന്നു എന്നതാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം. മികച്ച റിലീസ് ആണ് ഈ രണ്ടു ചിത്രങ്ങളും കേരളത്തിൽ നേടിയിരിക്കുന്നത്. രണ്ടിന്റെയും തീയേറ്റർ ലിസ്റ്റുകൾ ഇവിടെ ചേർക്കുന്നു.
ജയറാം- വിജയ് സേതുപതി ചിത്രമായ മാർക്കോണി മത്തായി സംവിധാനം ചെയ്തിരിക്കുന്നത് സനിൽ കളത്തിൽ ആണ്. അദ്ദേഹവും റെജീഷ് മൈഥിലിയും ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. ഒരു വടക്കൻ സെൽഫി എന്ന ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച ജി പ്രജിത് ആണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സജീവ് പാഴൂർ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, ഗ്രീൻ ടി വി എന്റെർറ്റൈനെർ, ഉർവശി തീയേറ്റേഴ്സ് എന്നിവയുടെ ബാനറിൽ രമാദേവി, സന്ദിപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്നാണ്. ഫാമിലി എന്റെർറ്റൈനെറുകൾ ആയാണ് ഈ രണ്ടു ചിത്രങ്ങളും പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്. രണ്ടു ചിത്രങ്ങളിലെയും ഗാനങ്ങൾ, ഇതിന്റെ ടീസറുകൾ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഏതായാലും പ്രേക്ഷകർ ഈ രണ്ടു ചിത്രങ്ങളേയും ഇരു കയ്യും നീട്ടി സ്വീകരിക്കും എന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.