പടയോട്ടം എന്ന ചിത്രത്തിലൂടെ ബിജുമേനോൻ വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് . ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ബിജുമേനോന്റെ പുതിയ ചിത്രം ആനക്കള്ളന്‍ ട്രെയ്‌ലര്‍ നാളെ പുറത്തുവിടാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുകയാണ് സൂപ്പർഹിറ്റ് വിജയം നേടിയ മര്യാദ രാമൻ എന്ന ദിലീപ് ചിത്രം ഒരുക്കി കൊണ്ട് സംവിധായകനായി അരങ്ങേറിയ സുരേഷ് ദിവാകർ ഒരുക്കുന്ന ആനക്കള്ളനു തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ കൃഷ്ണയാണ് . .ജയറാമിന്റെ വമ്പൻ തിരിച്ചുവരവിന് കാരണമായ പഞ്ചവര്‍ണതത്തക്ക് ശേഷം സപ്ത തരംഗ് സിനിമയാണ് ഈ ചിത്രം നിർമ്മിക്കുന്നുവെന്നതും മറ്റൊരു പ്രതേകതയാണ്
തിരുവനന്തപുരം, കോയമ്പത്തൂര്‍, പാലക്കാട്, ഫോര്‍ട്ട് കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലായിട്ടായിരുന്നു ഈ ചിത്രം പൂർത്തിയായത്. അനുശ്രീ, ഷംന കാസിം എന്നിവര്‍ നായികമാരായി എത്തുന്ന ഈ കോമഡി എന്റെർറ്റൈനെറിൽ പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങി ഒരു വമ്പൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്.
ആൽബി കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് നാദിർഷായും എഡിറ്റ് ചെയ്യുന്നത് ജോൺകുട്ടിയും ആണ്. ഈ ചിത്രം ഒരു ഗംഭീര ചിരി വിരുന്നു തന്നെ ആയിരിക്കും പ്രേക്ഷകന് സമ്മാനിക്കുക എന്നുറപ്പാണ്.
ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ നേടിയ ചിത്രങ്ങളുടെ തിരക്കഥകൃത്തുക്കൾ ബിജുമേനോനോട് ഒപ്പം ആദ്യമായി ഒന്നിക്കുമ്പോൾ പടയോട്ടത്തിലൂടെ ബിജുമേനോൻ നടത്തിയ തിരിച്ചുവരവ് ആനക്കള്ളനിലും അവർത്തിക്കുമെന്നാണ് പ്രേക്ഷകർ പ്രതീഷിക്കുന്നു
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.