മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായകനായി ബിജു മേനോൻ. നവാഗതനായ തമ്പി (അമൽ ഷീല തമ്പി) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണിയാണ് നായികാ വേഷം ചെയ്യുക. യുവതാരം ശ്രീനാഥ് ഭാസിയും ചിത്രത്തിൽ പ്രധാന വേഷമാണ് ചെയ്യുന്നത്.
വിനയ് ഫോർട്ട്, ഗണപതി, പോളി വത്സൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുക. ഹാപ്പി വെഡിങ്, തമാശ, പ്രതി പൂവൻകോഴി, കനകം കാമിനി കലഹം, ചട്ടമ്പി, റോഷാക്ക്, അപ്പൻ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ ഗ്രേസ് ആന്റണി ആദ്യമായാണ് ബിജു മേനോൻ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത്.
ജീത്തു ജോസഫ്- ബേസിൽ ജോസഫ് ടീമിന്റെ നുണക്കുഴി ആയിരുന്നു ഗ്രേസ് ആന്റണിയുടെ അവസാന റിലീസ്. അതിലെ പ്രകടനത്തിന് ഗ്രേസ് ഏറെ കയ്യടി നേടിയിരുന്നു. സുരാജ് വെഞ്ഞാറമ്മൂട് നായകനായ നാഗേന്ദ്രൻസ് ഹണിമൂൺസ് വെബ് സീരീസിൽ ലില്ലിക്കുട്ടി എന്ന കഥാപാത്രമായും ഗ്രേസ് ആന്റണി വലിയ ശ്രദ്ധ നേടി.
ഇപ്പോൾ കുഞ്ചാക്കോ ബോബൻ- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ടീമിന്റെ ‘ ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രം നിർമിക്കുന്ന മാജിക് ഫ്രെയിംസ്. ഗരുഡന് ശേഷം അരുൺ വർമ്മ ഒരുക്കാൻ പോകുന്ന ചിത്രവും നിർമ്മിക്കും. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇതിലും നായകനായി എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം ചേർന്ന് വിപിൻ ദാസ് ഒരുക്കുന്ന സന്തോഷ് ട്രോഫി എന്ന ചിത്രവും മാജിക് ഫ്രെയിംസ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.