[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുഷ്പ 2 ലെ ആ സർപ്രൈസ് പുറത്ത് വിട്ട് അല്ലു അർജുൻ; ഇത് മലയാളികളോടുള്ള നന്ദി എന്ന് താരം

പുഷ്പ 2വിന്റെ കേരളാ പ്രമോഷൻ പ്രമാണിച്ച് അല്ലു അർജുൻ കഴിഞ്ഞ ദിവസമാണ് കേരളത്തിൽ എത്തിയത്. വമ്പൻ ആരാധക വൃന്ദമാണ് അല്ലു അർജുനെ സ്വീകരിക്കാൻ കൊച്ചിയിൽ എത്തിയത്. മല്ലു അർജുൻ എന്ന് കേരളത്തിലെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരത്തിന് അതിഗംഭീര സ്വീകരണമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.

കൊച്ചിയിൽ വെച്ച് നടന്ന ആ പ്രമോഷൻ ചടങ്ങിൽ പുഷ്പ 2 ലെ ആ സർപ്രൈസും അല്ലു അർജുൻ പുറത്ത് വിട്ടു. കേരളത്തിൽ നിന്ന് തനിക്കു ലഭിക്കുന്ന ആ സ്നേഹത്തിന്, കേരളത്തിനോടുള്ള തന്റെ നന്ദി ആണ് ഈ സർപ്രൈസ് എന്ന് പറഞ്ഞു കൊണ്ടാണ് അല്ലു അർജുൻ അത് പുറത്ത് വിട്ടത്. വിവിധ ഭാഷകളിലായി ഇറങ്ങുന്ന പുഷ്പ: ദി റൂളിലെ ഒരു പാട്ടിന്റെ ആദ്യ വരികള്‍ എല്ലാ ഭാഷകളിലും മലയാളത്തിലായിരിക്കുമെന്നാണ് അല്ലു അര്‍ജുന്‍ വെളിപ്പെടുത്തിയത്. പുഷ്പ 2വിലെ ഒരു ഗാനം ആരംഭിക്കുന്നത് മലയാളം വരികളോടെയാണ്. ആറ് ഭാഷകളിലായാണ് ഈ ചിത്രം ഇറങ്ങുന്നത്. എല്ലാ ഭാഷകളിലും, ആഗോള തലത്തിലും ഈ ഗാനത്തിന്റെ ആദ്യ വരികള്‍ മലയാളത്തില്‍ തന്നെയായിരിക്കും ആരംഭിക്കുക എന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു.

ചടങ്ങില്‍ വെച്ച് ഈ പാട്ടും പുഷ്പ ടീം അവതരിപ്പിച്ചു. പാട്ടിന്റെ ഔദ്യോഗിക റിലീസ് അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന. ആഗോള റിലീസായി ഡിസംബർ അഞ്ചിനെത്തുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, രശ്‌മിക എന്നിവരും വേഷമിട്ടിരിക്കുന്നു. സുകുമാർ ഒരുക്കിയ ചിത്രം നിർമ്മിച്ചത് മൈത്രി മൂവി മേക്കേഴ്‌സ്, ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയത് ദേവിശ്രീ പ്രസാദ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

7 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.