ആറ്റ്ലി സംവിധാനം ചെയ്ത ദളപതി വിജയ് നായകനായ ബിഗിൽ ബോക്സ് ഓഫീസിൽ നടത്തുന്നത് വമ്പൻ മുന്നേറ്റമാണ്. ഇന്ത്യക്കു അകത്തും പുറത്തും ഈ ചിത്രം ഒരേപോലെ ഗംഭീര കളക്ഷൻ നേടി കുതിക്കുമ്പോൾ തമിഴ് സിനിമയുടെ ചരിത്രത്തിലെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ പല റെക്കോർഡുകളും കടപുഴകി വീഴുകയാണ്. ദളപതി വിജയ്‌യുടെ ഓവർസീസ് മാർക്കറ്റ് ഗംഭീരമാണ് എന്ന് നമുക്കറിയാം. രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും വലിയ ഓവർസീസ് മാർക്കറ്റ് ഉള്ള തമിഴ് നടനും ആണ് വിജയ്. പക്ഷെ ഇപ്പോൾ രജനികാന്ത് ചിത്രങ്ങളേക്കാളും മുകളിൽ ഓവർസീസ് മാർക്കറ്റിൽ പെർഫോം ചെയ്യാൻ വിജയ് ചിത്രങ്ങൾക്ക് സാധിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ഈ വർഷം ഏറ്റവും വലിയ ഓപ്പണിങ് വീക്കെൻഡ് ഗ്രോസ് ഓവർസീസ് മാർക്കറ്റിൽ നിന്ന് നേടിയ ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ രജനികാന്തിന്റെ പേട്ട, ഹൃതിക് റോഷന്റെ വാർ, സൽമാൻ ഖാന്റെ ഭരത് എന്നീ ചിത്രങ്ങളെ പിന്തള്ളി മുന്നിൽ എത്തിയിരിക്കുകയാണ് ബിഗിൽ. പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോ മാത്രമാണ് ഈ ലിസ്റ്റിൽ ഈ വർഷം ബിഗിലിനു മുൻപിൽ ഉള്ളത്. ഇപ്പോൾ ഇരുനൂറു കോടി ക്ലബ്ബിലേക്ക് എത്താൻ പോകുന്ന ബിഗിൽ ദളപതിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയി മാറുന്നതിനൊപ്പം തന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഓവർസീസ് ഗ്രോസ്സർ കൂടിയായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. തമിഴ് നാട് നിന്ന് മാത്രം നൂറു കോടി കളക്ഷൻ പോയിന്റിലേക്കു എത്തുന്ന ഈ ചിത്രത്തിന്റെ ആദ്യ മൂന്നു ദിവസത്തെ ഇന്ത്യ ഗ്രോസ് മാത്രം നൂറു കോടി ഉണ്ടായിരുന്നു. വിദേശത്തു നിന്നും ആദ്യ മൂന്നു ദിവസം കൊണ്ട് 52 കോടി നേടിയ ബിഗിൽ വിദേശത്തു നിന്നും മാത്രം നൂറു കോടി മാർക്കിൽ തൊടുമോ എന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.