ആറ്റ്ലി സംവിധാനം ചെയ്ത ബിഗിൽ എന്ന ദളപതി വിജയ് ചിത്രം ഇരുനൂറു കോടി ബോക്സ് ഓഫിസ് കളക്ഷനും പിന്നിട്ടു വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്. വിജയ് ഇരട്ട വേഷത്തിൽ എത്തുന്ന ഈ ചിത്രം ഫോക്കസ് ചെയ്തിരിക്കുന്നത് സ്ത്രീ ശാക്തീകരണം, ഫെമിനിസം എന്നീ വിഷയങ്ങളിലും കായിക ലോകത്തു നടക്കുന്ന മോശമായ രാഷ്ട്രീയ കളികളിലും ഒക്കെയാണ്. വനിതാ ഫുട്ബോൾ ടീമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ വനിതാ ഫുട്ബോൾ ടീം കോച്ച് ആയാണ് വിജയ് അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ വനിതാ ഫുട്ബോൾ താരങ്ങൾ ആയി അഭിനയിച്ച ഓരോരുത്തരും തങ്ങളുടെ ഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടുകയാണ്.
ഇപ്പോഴിതാ ആസിഡ് ആക്രമണത്തിൽ പരിക്ക് പറ്റിയ ഒരു പെൺകുട്ടി ചെയ്ത ഒരു ബിഗിൽ സ്പെഷ്യൽ ടിക് ടോക് മോഡൽ വീഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ ആവുന്നത്. ബിഗിൽ എന്ന ചിത്രത്തിൽ മലയാളി നടിയായ റീബ മോണിക്ക ജോൺ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗ് ആണ് ഈ പെൺകുട്ടി അവതരിപ്പിച്ചിരിക്കുന്നത്. ബിഗിൽ ടീമും ഷെയർ ചെയ്ത ഈ വീഡിയോ ആരാധകരുടേയും സിനിമ പ്രേമികളുടേയും ഇടയിൽ ഏറെ ശ്രദ്ധ നേടുകയാണ്. യഥാർത്ഥത്തിൽ ഇതൊക്കെയാണ് ഈ ചിത്രം നേടുന്ന വലിയ വിജയം എന്നും ജനങ്ങൾ മനസ്സ് കൊണ്ട് ഈ ചിത്രത്തെ സ്വീകരിച്ചതിനു തെളിവാണ് ഇത്തരം വീഡിയോകൾ എന്നും വിജയ് ആരാധകരും മറ്റു പ്രേക്ഷകരും പറയുന്നു.
സ്ത്രീകളുടെ ശ്കതിയും കഴിവും അവരുടെ പ്രാധാന്യവും കാണിച്ചു തരുന്ന ഈ ചിത്രം അവർ സ്വീകരിച്ചു എന്നതിന്റെ തെളിവായാണ് ഇത്തരം വീഡിയോകൾ ആരാധകർ ഷെയർ ചെയ്യുന്നത്. ഏതായാലും ഈ ചിത്രത്തിൽ റീബ അവതരിപ്പിച്ച അനിത എന്ന കഥാപാത്രത്തിന്റെ കൂടി വിജയമാണ് ഈ വീഡിയോ. ഈ നടിയുടെ മികച്ച പ്രകടനമാണ് അതിനു കാരണമായത് എന്നും പ്രേക്ഷകർ പറയുന്നു. ഏതായാലും അഭിനേതാക്കളുടെ പ്രകടനവും ചിത്രത്തിന്റെ പ്രമേയവുമെല്ലാം ഒരുപോലെ കയ്യടി നേടുന്ന കാഴ്ചയാണ് നമ്മുക്ക് കാണാന്‍ സാധിക്കുന്നത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.