ദളപതി വിജയ് ഒരിക്കൽ കൂടി തന്റെ താരാധിപത്യം കാണിച്ചു തരികയാണ്. കഴിഞ്ഞ ദിവസം ലോകം മുഴുവൻ റിലീസ് ചെയ്ത വിജയ്- ആറ്റ്ലി ചിത്രമായ ബിഗിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് കുതിക്കുന്നത്. തീയേറ്ററുകൾ നിറഞ്ഞു കവിയുന്ന ജനപ്രവാഹം ആണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഹൗസ്ഫുൾ ഷോകളുടെ പെരുമഴയാണ് ഈ ചിത്രത്തിന് കേരളത്തിൽ ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ടിക്കെറ്റ് കിട്ടാതെ സിനിമാ പ്രേമികളും വിജയ് ആരാധകരും വരെ നെട്ടോട്ടമോടുകയാണ്. ഗംഭീര പ്രേക്ഷക പ്രതികരണം നാടെങ്ങും പരന്നതോടെ ഇനി ടിക്കറ്റ് ലഭിക്കുക എന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യം തന്നെയെന്ന് ഏവരും പറയുന്നു.
വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുന്ന ബിഗിൽ ഒരു നടനെന്ന നിലയിലും അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. രായപ്പൻ എന്ന അച്ഛൻ കഥാപാത്രമായി വിജയ് നടത്തിയിരിക്കുന്ന പ്രകടനത്തെ ഏവരും ഒരേ സ്വരത്തിൽ അഭിനന്ദിക്കുകയാണ്. ആ കഥാപാത്രം കുറച്ചു നേരം കൂടി ചിത്രത്തിൽ വേണമായിരുന്നു എന്നാണ് ചിത്രം കണ്ട ഓരോ പ്രേക്ഷകരും പറയുന്നത്. മാസ്സും ക്ലാസും വൈകാരികതയും പ്രണയവും കൊമേഡിയും അതിനൊപ്പം ഫുട്ബോൾ കളിയുടെ ആവേശവും ചേർത്തൊരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നുണ്ട് എന്നാണ് തീയേറ്റർ റിപ്പോർട്ടുകൾ പറയുന്നത്.
കഴിഞ്ഞ ദിവസം രാത്രി ഒട്ടേറെ എക്സ്ട്രാ ഷോകൾ ഈ ചിത്രത്തിന് വേണ്ടി കേരളത്തിൽ നടത്തേണ്ടി വന്നു. അതുപോലെ ഇന്നും നാളെയുമെല്ലാം ഒട്ടേറെ എക്സ്ട്രാ ഷോകൾ കളിച്ചാൽ മാത്രമേ ഈ ചിത്രത്തിന്റെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കു എന്നാണ് തീയറ്റർ ജോലിക്കാരും പറയുന്നത്. ഏതായാലും ഈ ദീപാവലിക്ക് ദളപതി നൽകിയ ഗംഭീര സമ്മാനം തന്നെയാണ് ബിഗിൽ എന്നാണ് ആരാധകർ ആവേശത്തോടെ സമ്മതിക്കുന്നത്. കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് എ ജി എസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാര ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.