[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Collection Reports

കേരളത്തിൽ ദളപതി തരംഗം; ബിഗിൽ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തു..!

ഇന്നലെ ലോകം മുഴുവൻ റിലീസ് ആയ ദളപതി വിജയ് ചിത്രം ബിഗിൽ വമ്പൻ പ്രതികരണം നേടി മുന്നേറുകയാണ്. വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുന്ന ഈ ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. കേരളത്തിൽ ആദ്യ ദിനം ഏകദേശം 1400 ഓളം ഷോകൾ കളിച്ച ഈ ചിത്രത്തിന് ലഭിച്ച കളക്ഷൻ നാല് കോടി എൺപതു ലക്ഷം രൂപയോളം ആണ്. മൂന്നൂറിന് മുകളിൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ഈ ചിത്രം ആദ്യ ദിനം മുന്നൂറോളം ഫാൻസ്‌ ഷോകളും നൂറ്റിയന്പതോളം എക്സ്ട്രാ ഷോകളും കളിച്ചു. വമ്പൻ തരംഗമാണ് ബിഗിൽ ഇപ്പോൾ കേരളത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. ലിമിറ്റഡ് സ്ക്രീൻസ് റിലീസ് വെച്ചിട്ടു പോലും കേരളത്തിലെ ടോപ് 10 ആദ്യ ദിന കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ആറാം സ്ഥാനത്തു ഇടം പിടിക്കാൻ ബിഗിലിനു കഴിഞ്ഞു.

ഈ ലിസ്റ്റിൽ അഞ്ചു ചിത്രങ്ങൾ ഉള്ള കംപ്ലീറ്റ് ആക്ടർ മോഹൻലാൽ കഴിഞ്ഞാൽ മൂന്നു ചിത്രങ്ങളുമായി വിജയ് ആണ് മുന്നിട്ടു നിൽക്കുന്നത് എന്നത് ഈ നടന് കേരളത്തിൽ ഉള്ള ജനപ്രീതി വ്യക്തമാക്കി തരുന്നു. സർക്കാർ, മെർസൽ എന്നീ ചിത്രങ്ങൾ ആണ് ബിഗിൽ കൂടാതെ വിജയ്‍യുടെതായി ഈ ലിസ്റ്റിൽ ഉള്ളത്. ആറ്റ്ലി സംവിധാനം ചെയ്ത ബിഗിൽ ആക്ഷനും പ്രണയവും ഫുട്ബോൾ ആവേശവും നൽകുന്നതിനൊപ്പം തന്നെ സ്ത്രീ ശാക്തീകരണം പോലെയുള്ള പ്രസക്തമായ വിഷയങ്ങളും സംസാരിക്കുന്ന ചിത്രമാണ്. കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് എ ജി എസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് എന്നിവർ ചേർന്ന് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ആണ്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

20 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.