മലയാള സിനിമാ പ്രേമികൾ ഇത്രയധികം ഒരു ചിത്രത്തിന് വേണ്ടിയും ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിന്നിട്ടുണ്ടാവില്ല. പറയുന്നത് ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തെ കുറിച്ചാണ്. ഈ ചിത്രം പ്രഖ്യാപിച്ച ആണ് മുതൽ ഈ ചലച്ചിത്ര വിസ്മയം വെള്ളിത്തിരയിൽ എത്തി കാണാൻ ഉള്ള ആകാംക്ഷയിൽ ആണ് ഓരോ മലയാളിയും. സാധാരണ സിനിമാ പ്രേക്ഷകർ മുതൽ സെലിബ്രിറ്റികളും ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖരും ഒടിയൻ എന്ന വിസ്മയം കാണാൻ ഉള്ള കാത്തിരിപ്പിലാണ്. ആ കൂട്ടത്തിൽ താനുമുണ്ട് എന്നാണ് ഇപ്പോൾ യുവ താരം ടോവിനോ തോമസ് പറയുന്നത്. ഒടിയനു വേണ്ടി ഇടിക്കട്ട വെയ്റ്റിങ് ആണ് താൻ എന്ന് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ടോവിനോ തോമസ് വെളിപ്പെടുത്തിയത്. ഒടിയൻ സംവിധാനം ചെയ്ത ശ്രീകുമാർ മേനോന് ഉള്ള റിപ്ലൈ ആയാണ് ടോവിനോയുടെ ഈ ട്വീറ്റ്.
തീവണ്ടി എന്ന ചിത്രത്തെ കുറിച്ച് വളരെയധികം നല്ല അഭിപ്രായം കേൾക്കുന്നു എന്നും ബോക്സ് ഓഫീസിൽ ഈ ചിത്രം നേടുന്ന ഗംഭീര വിജയത്തെ കുറിച്ചും അറിഞ്ഞു എന്നും ശ്രീകുമാർ മേനോൻ ടോവിനോയോട് ട്വിറ്ററിലൂടെ പറഞ്ഞു. മാത്രമല്ല വലിയ ഉയരങ്ങളിലേക്കുള്ള ടോവിനോ തോമസിന്റെ യാത്ര തുടങ്ങി എന്നും ശ്രീകുമാർ മേനോൻ തന്റെ ട്വീറ്റിൽ പറഞ്ഞു. ടോവിനോ അത് അർഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിനന്ദനത്തിനു നന്ദി പറഞ്ഞു കൊണ്ട് ടോവിനോ തോമസ് കൊടുത്ത മറുപടിയിൽ ആണ് ഒടിയനു വേണ്ടി താൻ വലിയ കാത്തിരിപ്പിൽ ആണെന്ന് ടോവിനോ തോമസ് പറഞ്ഞത്. ടോവിനോ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നതും മോഹൻലാലിനൊപ്പം ആണ്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിൽ ആണത്. ഇതിൽ മോഹൻലാലിൻറെ അനുജൻ ആയാണ് ടോവിനോ അഭിനയിക്കുന്നത് എന്ന സൂചനയുണ്ട്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.