പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തുന്ന ആദി ഈ വരുന്ന വെള്ളിയാഴ്ച മുതൽ കേരളത്തിലെ സ്‌ക്രീനുകളിൽ എത്തുകയാണ്. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. ഒരു ഫാമിലി ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ പ്രണവിന്റെ ഗംഭീര ആക്ഷൻ രംഗങ്ങളുമുണ്ട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത ആയി പറയുന്നത്. പ്രണവ് തന്റെ വേഷം ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട് എന്നും, അഭിനേതാവായി അദ്ദേഹം തുടരുകയാണ് എങ്കിൽ മലയാള സിനിമയ്ക്കു ലഭിക്കാൻ പോകുന്നത് പ്രതിഭാധനനായ മറ്റൊരു യുവ നടനെ കൂടി ആയിരിക്കുമെന്നും ജീത്തു ജോസഫ് പറയുന്നു. എന്നാൽ ഇപ്പോൾ വരുന്ന ചില റിപ്പോർട്ടുകൾ അനുസരിച്ചു പ്രണവ് അഭിനേതാവായി തന്നെ തുടരാൻ ആണ് തീരുമാനിച്ചിരിക്കുന്നത് എന്ന സൂചനകൾ ആണ് ലഭിക്കുന്നത്.
ആദി തീയേറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ മലയാളത്തിൽ നിന്നും തമിഴിൽ നിന്നും പ്രണവിനെ തേടി അവസരങ്ങൾ വന്നു കഴിഞ്ഞു എന്നാണ് സൂചനകൾ പറയുന്നത്. ഒഫീഷ്യൽ ആയി അനൗൺസ്‌മെന്റ് ഒന്നും വന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ പരക്കുന്ന വാർത്തകൾ പ്രകാരം രണ്ടു ചിത്രങ്ങൾ ആണ് പ്രണവിനെ തേടി ഇപ്പോൾ വന്നിരിക്കുന്നത്. അതിൽ മലയാളത്തിൽ നിന്നുള്ള ചിത്രം ഒരുക്കാൻ പോകുന്നത് സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്റെ അസ്സോസിയേറ്റ് ആയിരുന്ന വൈശാഖ് സുധാകരൻ ആയിരിക്കും. അൻവർ റഷീദ് എന്റർടൈൻമെന്റ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്ന വാർത്തയും ഇതിനോടൊപ്പം വരുന്നുണ്ട്. പ്രണവിനെ തേടി എത്തി എന്ന് പറയപ്പെടുന്ന രണ്ടാമത്തെ ചിത്രം തമിഴിൽ നിന്നാണ്. ശ്രീപ്രിയ എന്ന നവാഗത സംവിധാനം ചെയ്യുമെന്ന് പറയപ്പെടുന്ന ഈ ചിത്രം തമിഴിലെ പ്രശസ്ത നിർമ്മാതാവും പ്രണവിന്റെ അമ്മാവനുമായ സുരേഷ് ബാലാജി ആയിരിക്കും നിർമ്മിക്കുക. നിത്യ മേനോൻ ആയിരിക്കും ഈ ചിത്രത്തിലെ നായിക എന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതായാലും ഒഫീഷ്യൽ ആയി ഒരു അനൗൺസ്‌മെന്റ് വരുന്ന വരെ കാത്തിരുന്നേ പറ്റു പ്രണവ് ആരാധകർക്ക്.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.