പുതിയ വർഷത്തിലെ ആദ്യ മാസത്തിൽ തന്നെ ഒരു വമ്പൻ ബോക്സ് ഓഫീസ് പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് മോളിവുഡ്. മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ ആയ മോഹൻലാലും മമ്മൂട്ടിയും ഈ മാസം തങ്ങളുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. രണ്ടു ചിത്രങ്ങളും ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന മാസ്സ് ചിത്രങ്ങൾ ആണെന്ന പ്രത്യേകതയും ഉണ്ട്. ഇതിൽ ആദ്യം എത്തുന്നത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ബിഗ് ബ്രദർ ആണ്. പ്രശസ്ത സംവിധായകൻ സിദ്ദിഖ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ജനുവരി പതിനാറിന് ആഗോള റിലീസ് ആയി എത്തും. മോഹൻലാൽ സച്ചിദാനന്ദൻ എന്ന കഥാപാത്രം ആയി എത്തുന്ന ഈ ചിത്രത്തിന്റെ ട്രയ്ലർ, പോസ്റ്ററുകൾ, ഒരു വീഡിയോ സോങ് എന്നിവ സൂപ്പർ ഹിറ്റായി കഴിഞ്ഞു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓവർസീസ് റിലീസിന് ആണ് ബിഗ് ബ്രദർ ഒരുങ്ങുന്നത്.
മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഷൈലോക്ക് എത്തുന്നത് ജനുവരി 23 ന് ആണ്. രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾ ഒരുക്കിയ അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ ചിത്രം പുതുമുഖങ്ങൾ ആയ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്നാണ് രചിച്ചത്. മമ്മൂട്ടി ഒരു പലിശക്കാരൻ ആയി എത്തുന്ന ഈ മാസ്സ് ചിത്രത്തിൽ തമിഴ് നടൻ രാജ് കിരണും നായക തുല്യമായ വേഷം ചെയ്യുന്നു. ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ രണ്ടു ടീസറുകളും പോസ്റ്ററുകളും മമ്മൂട്ടി ആരാധകരെ ഏറെ ത്രസിപ്പിക്കുന്ന ശൈലിയിൽ ആണ് പുറത്തു വിട്ടത്. ഏതായാലും വമ്പൻ റിലീസിന് ആണ് ഈ രണ്ടു ചിത്രങ്ങളും ഒരുങ്ങുന്നത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.