ഇത്തവണത്തെ പൊങ്കൽ- സംക്രാന്തി സമയത്ത് വമ്പൻ ബോക്സ് ഓഫിസ് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. വമ്പൻ ബഡ്ജറ്റില് ഒരുക്കിയ സൂപ്പർ താര ചിത്രങ്ങളാണ് ഇത്തവണ ബോക്സ് ഓഫീസ് യുദ്ധത്തിന് തയ്യാറെടുക്കുന്നത്. ജനുവരി രണ്ടാം വാരത്തോടെയാണ് ഈ ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ മുന്നിലെത്തുക. അതിൽ ആദ്യമെത്തുക തല അജിത്തിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന തുനിവ് ആണ്. ഒരു ഹെയ്‌സ്റ്റ് ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രത്തിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ് നായികാ വേഷം ചെയ്യുന്നത്. തുനിവിനൊപ്പം എത്തുന്ന മറ്റൊരു വമ്പൻ ചിത്രം ദളപതി വിജയ് നായകനായ വാരിസ് ആണ്. തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വംശിയാണ്. ദിൽ രാജു നിർമ്മിച്ച ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികാ വേഷം ചെയ്യുന്നത്.
തമിഴിന് പുറമെ തെലുങ്കിലും വലിയ ചിത്രങ്ങളാണ് സംക്രാന്തി റിലീസായി ഒരുങ്ങുന്നത്. അതിലൊന്ന് മെഗാസ്റ്റാർ ചിരഞ്ജീവി നായകനായ വാൾട്ടയർ വീരയ്യയാണ്. ബോബി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രുതി ഹാസനാണ് നായികാ വേഷം ചെയ്യുന്നത്. മെഗാസ്റ്റാർ ചിരഞ്ജീവിയോട് മത്സരിക്കാൻ സൂപ്പർസ്റ്റാർ ബാലകൃഷ്ണയുമുണ്ട്. വീരസിംഹ റെഡ്‌ഡി എന്ന തന്റെ പുതിയ ചിത്രവുമായാണ് ബാലയ്യ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. അഖിൽ അക്കിനേനി നായകനായ ഏജന്റ് എന്ന സുരീന്ദർ റെഡ്‌ഡി ചിത്രവും സംക്രാന്തിക്ക് എത്തും. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ഇതിൽ ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. ഹിന്ദിയിൽ നിന്ന് ഈ സമയത്ത് എത്തുന്നത് അർജുൻ കപൂർ, തബു എന്നിവർ വേഷമിടുന്ന കുട്ടേ എന്ന ത്രില്ലർ ചിത്രമാണ്. വിശാൽ ഭരദ്വാജ് രചിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആസ്മാൻ ഭരദ്വാജാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.