മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളായ ഷാഫി മറ്റൊരു സൂപ്പർ ഹിറ്റ് കൂടി നമ്മുക്ക് സമ്മാനിച്ചു കഴിഞ്ഞു. ഷാഫി ഒരുക്കിയ പുതിയ ചിത്രമായ ചിൽഡ്രൻസ് പാർക്ക് ഇപ്പോൾ കുടുംബ പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രത്തെ യുവാക്കളും ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഷാഫിക്ക പതിവ് തെറ്റിച്ചില്ല എന്നും, എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന ഒരു കംപ്ലീറ്റ് എന്റർടൈനർ ആണ് ചിൽഡ്രൻസ് പാർക്ക് എന്നുമാണ് പ്രശസ്ത നടനും രചയിതാവും ആയ ബിബിൻ ജോർജ് പറയുന്നത്. ഷാഫിയുടെ ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെ ആണ് ബിബിൻ ജോർജ് മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചത്. വിഷ്ണു ഉണ്ണിക്കൃഷ്ണനു ഒപ്പം ചേർന്നു അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ഡൻ പ്രേമ കഥ എന്നീ ചിത്രങ്ങൾ രചിച്ചതും ബിബിൻ ജോർജ് ആണ്.
ഷറഫുദീൻ, ധ്രുവൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരാണ് ചിൽഡ്രൻസ് പാർക്കിലെ നായക വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഷാഫിയുടെ സഹോദരനും, പ്രശസ്ത രചയിതാവും നടനും സംവിധായകനുമായ റാഫി തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കൊച്ചിൻ ഫിലിമ്സിന്റെ ബാനറിൽ രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ്. ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോൻ എന്നിവർ ആണ് ഈ ചിത്രത്തിലെ നായികമാർ. ഫൈസൽ അലി ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രണയവും സൗഹൃദവും കോമഡിയുമെല്ലാം കൂട്ടി ചേർത്ത ഒരു കിടിലന് ഫാമിലി എന്റെർറ്റൈനെർ എന്ന് നമ്മുക്ക് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.