[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതിയുടെ മാസ്റ്ററിന്റ റെക്കോര്‍ഡ് തകർത്തു മെഗാ സ്റ്റാറിന്റെ ഭീഷ്മ പർവ്വം..!

മമ്മൂട്ടി – അമല്‍ നീരദ് കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പർവ്വം മികച്ച വിജയമാണ് നേടിയത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രം ഈ അടുത്തിടെ എഴുപതു കോടി ആഗോള ഗ്രോസും കടന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രം ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. സൗദി അറേബിയയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ച ഇന്ത്യന്‍ ചിത്രം എന്ന റെക്കോര്‍ഡാണ് ഭീഷ്മ പർവ്വം നേടിയത്. ദളപതി വിജയ് നായകനായ മാസ്റ്റർ കൈവശം വെച്ചിരുന്ന റെക്കോർഡ് ആണ് ഈ മമ്മൂട്ടി ചിത്രം മറികടന്നത്. അവിടെ ഏറ്റവും വലിയ റിലീസ് കിട്ടിയത് ആണ് ഈ റെക്കോർഡ് നേടാൻ ഭീഷ്മ പർവത്തെ തുണച്ചത്. 2019 ഓടെയാണ് അവിടെ സിനിമ റിലീസുകൾ വന്നു തുടങ്ങിയത്. ആദ്യം നാലും അഞ്ചും സ്ക്രീനുകൾ മാത്രം റിലീസിന് കിട്ടിയിരുന്ന അവസ്ഥ മാറി, ഇപ്പോൾ അവിടെ ഒട്ടേറെ സ്‌ക്രീനുകളിൽ റിലീസ് ലഭിക്കുന്നുണ്ട്. അത് ഭീഷ്മ പർവ്വം എന്ന ചിത്രത്തിന് അനുകൂലമായ സാഹചര്യമാണ് ഉണ്ടാക്കിയത്.

ഇരുപത്തിയൊൻപതിനായിരം കാണികളെ ആണ് മാസ്റ്റർ എന്ന ചിത്രത്തിന് സൗദിയിൽ നിന്ന് ലഭിച്ചത് എങ്കിൽ, ഇപ്പോൾ ഭീഷ്മ പര്വതിന് ലഭിച്ചത് മുപ്പതിനായിരം കാണികളെ ആണ്. മൂന്ന് കോടിക്ക് മുകളിൽ ആണ് സൗദിയിൽ നിന്ന് ഈ ചിത്രം നേടിയ കളക്ഷൻ. ഗൾഫിൽ നിന്ന് മാത്രം മുപ്പതു കോടി എന്ന കളക്ഷൻ നേടാൻ ഒരുങ്ങുകയാണ് ഈ ചിത്രം. ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ഈ ചിത്രം ഗൾഫിൽ വിതരണം ചെയ്തത്. കേരളത്തിൽ നിന്ന് മുപ്പത്തിയാറു കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം വിദേശത്തു നിന്ന് മുപ്പതു കോടിക്ക് മുകളിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് മൂന്നു കോടിക്ക് മുകളിലും ആണ് ഗ്രോസ് നേടിയത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

22 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

23 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.