[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

റോഡിൽ പോസ്റ്ററൊട്ടിക്കാനിറങ്ങി നടൻ അനൂപ്‌ മേനോൻ; 21 ഗ്രാംസ് വെള്ളിയാഴ്ച മുതൽ..!

മലയാള സിനിമ പ്രേമികളെ ത്രില്ലടിപ്പിക്കാൻ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കൂടി ഈ ആഴ്ച തീയേറ്ററുകളിൽ എത്തുകയാണ്. ഒരു കൊലപാതകവും അതിനോടനുബന്ധിച്ച കുറ്റാന്വേഷണവും ഇതിവൃത്തമാകുന്ന 21 ഗ്രാംസ് ആണ് പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്ന ആ ത്രില്ലർ ചിത്രം. ഇപ്പോഴിതാ ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പോസ്റ്റർ ഒട്ടിക്കാൻ തയ്യാറായിരിക്കുകയാണ്‌ ഇതിലെ നായകൻ കൂടിയായ നടൻ അനൂപ്‌ മേനോൻ. ഈ ചിത്രത്തിലെ മറ്റൊരു നടനും അവതാരകനും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ ജീവ ജോസഫ്, രണ്ടു ദിവസം മുൻപ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ തുടക്കമിട്ട പോസ്റ്റർ ചാലഞ്ച്‌ ഏറ്റെടുത്തുകൊണ്ടാണ്‌ അനൂപ്‌ മേനോൻ പോസ്റ്റർ ഒട്ടിക്കുവാൻ റോഡിൽ ഇറങ്ങിയത്. തങ്ങളുടെ സിനിമയായ 21 ഗ്രാംസിന്റെ പോസ്റ്റർ മതിലിൽ ഒട്ടിക്കുകയും ശേഷം തനിക്കു പറയാനുള്ള കാര്യങ്ങളുമാണ് ജീവ വീഡിയോയുടെ രൂപത്തിൽ പങ്കിട്ടത്‌.

താൻ ചെയ്തത് പോലെ സിനിമയിലെ നായകനായ അനൂപ് മേനോൻ അടക്കമുള്ളവർക്ക് ചെയ്യാനാകുമോ എന്ന രീതിയിലായിരുന്നു ജീവയുടെ ചലഞ്ച്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ദിവസം കഴിഞ്ഞു, ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനുമുൾപ്പെടെ 21 ഗ്രാംസിന്റെ എല്ലാ ടീമംഗങ്ങളും അനൂപ് മേനോന്റെ നേതൃത്വത്തിൽ ചലഞ്ച് അംഗീകരിക്കുകയും, കഴിഞ്ഞ ദിവസം രാത്രിയിൽ എല്ലാവരും ചേർന്ന് ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ എൻ റിനീഷ് നിർമിച്ചു നവാഗതനായ ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച ഈ സിനിമ മാർച്ച്‌ 18 ന് തീയേറ്ററുകളിലേക്ക് എത്തും. സസ്പെൻസും, മിസ്റ്ററിയും, ട്വിസ്റ്റുകളും കോർത്തിണക്കി ഒരുക്കിയ ഈ സിനിമയിൽ അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ദീപക് ദേവ് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ജിത്തു ദാമോദർ ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

24 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

24 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.