മമ്മൂട്ടി – അമല്‍ നീരദ് കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പർവ്വം മികച്ച വിജയമാണ് നേടിയത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രം ഈ അടുത്തിടെ എഴുപതു കോടി ആഗോള ഗ്രോസും കടന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രം ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. സൗദി അറേബിയയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ച ഇന്ത്യന്‍ ചിത്രം എന്ന റെക്കോര്‍ഡാണ് ഭീഷ്മ പർവ്വം നേടിയത്. ദളപതി വിജയ് നായകനായ മാസ്റ്റർ കൈവശം വെച്ചിരുന്ന റെക്കോർഡ് ആണ് ഈ മമ്മൂട്ടി ചിത്രം മറികടന്നത്. അവിടെ ഏറ്റവും വലിയ റിലീസ് കിട്ടിയത് ആണ് ഈ റെക്കോർഡ് നേടാൻ ഭീഷ്മ പർവത്തെ തുണച്ചത്. 2019 ഓടെയാണ് അവിടെ സിനിമ റിലീസുകൾ വന്നു തുടങ്ങിയത്. ആദ്യം നാലും അഞ്ചും സ്ക്രീനുകൾ മാത്രം റിലീസിന് കിട്ടിയിരുന്ന അവസ്ഥ മാറി, ഇപ്പോൾ അവിടെ ഒട്ടേറെ സ്‌ക്രീനുകളിൽ റിലീസ് ലഭിക്കുന്നുണ്ട്. അത് ഭീഷ്മ പർവ്വം എന്ന ചിത്രത്തിന് അനുകൂലമായ സാഹചര്യമാണ് ഉണ്ടാക്കിയത്.
ഇരുപത്തിയൊൻപതിനായിരം കാണികളെ ആണ് മാസ്റ്റർ എന്ന ചിത്രത്തിന് സൗദിയിൽ നിന്ന് ലഭിച്ചത് എങ്കിൽ, ഇപ്പോൾ ഭീഷ്മ പര്വതിന് ലഭിച്ചത് മുപ്പതിനായിരം കാണികളെ ആണ്. മൂന്ന് കോടിക്ക് മുകളിൽ ആണ് സൗദിയിൽ നിന്ന് ഈ ചിത്രം നേടിയ കളക്ഷൻ. ഗൾഫിൽ നിന്ന് മാത്രം മുപ്പതു കോടി എന്ന കളക്ഷൻ നേടാൻ ഒരുങ്ങുകയാണ് ഈ ചിത്രം. ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ഈ ചിത്രം ഗൾഫിൽ വിതരണം ചെയ്തത്. കേരളത്തിൽ നിന്ന് മുപ്പത്തിയാറു കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം വിദേശത്തു നിന്ന് മുപ്പതു കോടിക്ക് മുകളിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് മൂന്നു കോടിക്ക് മുകളിലും ആണ് ഗ്രോസ് നേടിയത്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
This website uses cookies.