അമൽ നീരദ് എന്ന സംവിധായകൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ബിഗ് ബി. മമ്മൂട്ടി നായകനായ ഈ ചിത്രത്തിലെ ബിലാൽ എന്ന കഥാപാത്രം പിന്നീട് മമ്മൂട്ടി ആരാധകരുടെ പ്രീയപ്പെട്ട മാസ്സ് കഥാപാത്രങ്ങളിൽ ഒന്നായി മാറി. അതിന്റെ രണ്ടാം ഭാഗം ആയ ബിലാൽ എന്ന ചിത്രം പ്രഖ്യാപിച്ചു എങ്കിലും ആ ചിത്രം കോവിഡ് പ്രതിസന്ധി മൂലം, ഏകദേശം അഞ്ചോളം വർഷമായി ഷൂട്ടിംഗ് തുടങ്ങാൻ കഴിയാതെ നിൽക്കുകയാണ്. അപ്പോഴാണ് അമൽ നീരദ് തന്റെ രണ്ടാമത്തെ മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വം ആരംഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രം വരുന്ന മാർച്ച് മൂന്നിന് റിലീസ് ചെയ്യാൻ പോവുകയാണ്. മൈക്കൽ എന്ന കഥാപാത്രമായി ആണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്. ഇതിലെ മമ്മൂട്ടിയുടെ ലുക്കും ഇതിന്റെ ടീസർ, ഇതിലെ ഗാനം, ഇതിലെ പോസ്റ്ററുകൾ എന്നിവയും വലിയ ശ്രദ്ധ നേടുന്നുണ്ട്. ഏറ്റവും പുതിയതായി പുറത്തു വന്ന ഇതിലെ മാസ്സ് പോസ്റ്ററും ആരാധകർ ഏറ്റെടുക്കുന്നുണ്ട്.
അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അമൽ നീരദും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. മമ്മൂട്ടിയെ കൂടാതെ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ, ജിനു ജോസഫ് എന്നിവരും അഭിനയിച്ച ഭീഷ്മ പർവ്വം മമ്മൂട്ടി ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. ബിലാൽ പോലെ മൈക്കൽ എന്ന മമ്മൂട്ടി കഥാപാത്രവും വലിയ ശ്രദ്ധ നേടും എന്ന പ്രതീക്ഷയിലാണ് അവർ.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
This website uses cookies.