മലയാള സിനിമ പ്രേമികളുടെ പ്രീയപ്പെട്ട നായികമാരിൽ ഒരാളാണ് ഭാവന. ഇപ്പോഴിതാ അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ് എന്ന വാർത്തയാണ് വരുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ് എന്നും വാർത്തകൾ പറയുന്നു. സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ആഷിഖ് അബു റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഒരുപാട് നാളായി തന്റെ സിനിമാ ആലോചനകളില്‍ ഭാവന എന്ന നടി കടന്നു വരാറുണ്ടായിരുന്നു എന്നും അതെല്ലാം ഭാവനയോട് പറയാറണ്ടായിരുന്നെന്നും ആഷിഖ് അബു വെളിപ്പെടുത്തി. ഉടന്‍ തന്നെ ഭാവന മലയാളത്തിലേക്ക് കടന്നുവരും എന്നും ഒരു കഥ കേട്ട്, ഭാവനക്ക് ഇഷ്ടപെട്ടിട്ടുണ്ട് എന്നും ആഷിക് അബു പറയുന്നു.
ഇതിനു മുൻപും പലരും ഭാവനയോട് മലയാള സിനിമയിലേക്ക് തിരിച്ചുവരണമെന്ന് പറഞ്ഞിരുന്നെന്നും, പക്ഷെ മാനസിക സമ്മര്‍ദമാണ് താരത്തെ പിന്നോട്ട് വലിച്ചതെന്നും ആഷിഖ് അബു വിശദീകരിക്കുന്നു. ഇത് കൂടാതെ മലയാള സിനിമയിലേക്ക് താൻ ഉടന്‍ തന്നെ തിരിച്ചുവരുമെന്ന് ഭാവന ഈ അടുത്തിടെ മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കുകയും കൂടി ചെയ്തിരുന്നു. ഒരുപാട് പേര്‍ തിരിച്ചുവരാന്‍ നിർബന്ധിച്ചു എന്നും പൃഥ്വിരാജ്, ആഷിഖ് അബു, ജയസൂര്യ, ജിനു എബ്രഹാം, ഷാജി കൈലാസ് തുടങ്ങി നിരവധി പേര്‍ തനിക്കു അവസരം ഉണ്ടെന്നു പറഞ്ഞിരുന്നു എന്നും ഭാവന വെളിപ്പെടുത്തി. തന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്ന്, മറ്റു ഭാഷകളിൽ അഭിനയിച്ചത് എന്നും ഭാവന പറഞ്ഞു. കന്നഡയിൽ ഒക്കെ ഒരുപിടി വലിയ ചിത്രങ്ങളുടെ ഭാഗമായി ഈ കാലയളവിൽ ഭാവന എത്തിയിരുന്നു.
ഫോട്ടോ കടപ്പാട്: Pranav Raaj
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.