യുവതാരം ദുല്ഖര് സല്മാന് നായകനായ പുതിയ ചിത്രം സോളോ ഈ മാസം അഞ്ചാം തിയ്യതിയാണ് വെള്ളിത്തിരയില് എത്തിയത്. സെയ്ത്താന്, വാസിര് തുടങ്ങിയ സൂപ്പര് ഹിറ്റുകള് ഒരുക്കിയ ബോളിവുഡ് സംവിധായകന് ബിജോയ് നമ്പ്യാര് ആയിരുന്നു സോളോ സംവിധാനം ചെയ്തത്. മലയാളി പ്രേക്ഷകര് വളരെ പ്രതീക്ഷയോടെയായിരുന്നു ഈ ചിത്രത്തെ കാത്തിരുന്നത്. എന്നാല് സോളോ പ്രതീക്ഷയ്ക്കൊത്ത് ഉയര്ന്നില്ല എന്ന് മാത്രമല്ല ചിത്രത്തിന്റെ ക്ലൈമാക്സ് ഏറെ നിരാശപ്പെടുത്തുകയും ചെയ്തു.
വലിയ വിമര്ശനങ്ങള് ആയിരുന്നു സോളോയിലെ അവസാന ചിത്രമായ വേള്ഡ് ഓഫ് രുദ്രയുടെ ക്ലൈമാക്സിന് ലഭിച്ചത്. ആളുകളെ ചിത്രം നിരാശപ്പെടുത്തി എന്നറിഞ്ഞതോടെ ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര് സോളോയുടെ ക്ലൈമാക്സ് മാറ്റുകയുണ്ടായി.
ഇന്നലെ മുതല് എഡിറ്റ് ചെയ്ത സോളോ ആണ് തിയേറ്ററുകളില് എത്തിയത്. എന്നാല് സോളോയുടെ ക്ലൈമാക്സ് മാറ്റിയത് തന്റെ അറിവോടെ അല്ല എന്ന് പറഞ്ഞു കൊണ്ട് സംവിധായകന് ബിജോയ് നമ്പ്യാര് ഇപ്പോള് രംഗത്ത് എത്തിയിരിക്കുകയാണ്.
തന്റെ ട്വിറ്റര് പേജിലൂടെയാണ് ഈ കാര്യം സംവിധായകന് ബിജോയ് നമ്പ്യാര് തന്നെ പ്രേക്ഷകരെ അറിയിച്ചത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.