പ്രശസ്ത മലയാള നടൻ ജയറാമിന്റെ മകൻ ആണ് യുവതാരമായ കാളിദാസ് ജയറാം. മലയാളത്തിലും തമിഴിലും ഒരുപിടി ചിത്രങ്ങളിൽ വേഷമിട്ട ഈ യുവ നടന് അടുത്തിടെ റിലീസ് ചെയ്ത പാവ കഥൈകൾ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചത്. ഇപ്പോഴിതാ അതിലെ പ്രകടനത്തിന് തമിഴ് സിനിമയിൽ നിന്ന് ഒരംഗീകാരവും ലഭിച്ചിരിക്കുകയാണ് ഈ യുവ നടന്. തമിഴിലെ പ്രമുഖ അവാർഡുകളിൽ ഒന്നായ ബിഹൈൻഡ്‌വുഡ്സ് അവാർഡിൽ മികച്ച നടനുള്ള ക്രിട്ടിക്സ് ചോയ്സ് അവാർഡ് ആണ് കാളിദാസ് ജയറാം നേടിയെടുത്തത്. അവാർഡ് സ്വീകരിക്കാൻ എത്തിയ കാളിദാസ് ജയറാം ഈ ചിത്രത്തിന് മുൻപും ശേഷവും എന്ന നിലയിൽ തന്റെ അഭിനയ ജീവിതത്തെ തിരിച്ചു പറയാമെന്നും വെളിപ്പെടുത്തി. ഈ ചിത്രത്തിൽ ഒരു ട്രാൻസ്‌ജെൻഡർ ആയാണ് കാളിദാസ് അഭിനയിച്ചത്.
സത്താർ എന്ന് പേരുള്ള കഥാപാത്രമായി അതിഗംഭീര പ്രകടനമാണ് കാളിദാസ് കാഴ്ച വെച്ചത്. ഒരു ആന്തോളജി ചിത്രമായി ഒരുക്കിയ പാവ കഥൈകളിൽ സുധ കൊങ്ങര ഒരുക്കിയ തങ്കം എന്ന ചിത്രത്തിലാണ് കാളിദാസ് ജയറാം അഭിനയിച്ചത്. ഈ ചിത്രത്തിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള സുധ കൊങ്ങരയുടെ വിളിയാണ് തന്റെ ജീവിതത്തിലെ നിർണ്ണായകമായ പല തീരുമാനങ്ങളും മാറാൻ കാരണമായത് എന്ന് കാളിദാസ് നേരത്തെ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി സുധാ കൊങ്കാര, വിഗ്‌നേഷ് ശിവന്‍, ഗൗതം മേനോന്‍, വെട്രി മാരന്‍ എന്നിവര്‍ ചേർന്നാണ് പാവ കഥൈകൾ എന്ന ആന്തോളജി ചിത്രം ഒരുക്കിയത്. സിനിമയൊന്നും വേണ്ടെന്നും ഇനി അഭിനയമില്ലെന്നും തീരുമാനിച്ച് ലൊസാഞ്ചലസില്‍ എത്തിയ സമയത്താണ് ഈ ചിത്രത്തിലേക്കുള്ള ക്ഷണം വരുന്നതെന്നും കാളിദാസ് പറഞ്ഞിരുന്നു. കാളിദാസിന്റെ അമ്മ പാർവതിയും ഒരുകാലത്തു മലയാളത്തിലെ മുൻനിര നായിക ആയിരുന്നു.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.