ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. ഈ ബിഗ് ബഡ്ജറ്റ് സ്റ്റൈലിഷ് മാസ്സ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നേരത്തെ തന്നെ ഒഫീഷ്യൽ ആയി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി ബീസ്റ്റ് എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ഡേറ്റും എത്തിയിരിക്കുകയാണ്. ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തീപോലെ ആളിപടർന്നു കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയ്‌ലർ വരുന്ന ഏപ്രിൽ രണ്ടിന് എത്തുമെന്നാണ് ഇപ്പോൾ സംവിധായകൻ അറിയിച്ചിരിക്കുന്നത്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം സൺ പിക്ചേഴ്സ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഇതിലെ രണ്ടു ഗാനങ്ങൾ ഇതിനോടകം പുറത്തു വന്നു സൂപ്പർ ഹിറ്റായിട്ടുണ്ട്. ഇതിലെ ആദ്യ ഗാനമായ അറബിക് കുത്ത് ലിറിക് വീഡിയോ യൂട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ്. ശിവകാർത്തികേയൻ രചിച്ച ആ ഗാനം ആലപിച്ചത് സംഗീത സംവിധായകൻ അനിരുദ്ധ്, ജോണിത ഗാന്ധി എന്നിവർ ചേർന്നാണ്.
ഇതിലെ രണ്ടാമത്തെ ഗാനമായ ജോളിയാ ജിംഖാന ആലപിച്ചത് ദളപതി വിജയ് ആയിരുന്നു. കു കാർത്തിക് വരികൾ രചിച്ചിരിക്കുന്ന ഈ ഗാനത്തിൻന്റെ ലിറിക് വീഡിയോയും സൂപ്പർ ഹിറ്റായി. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റിംഗ് നിർവഹിക്കുന്നത് ആർ നിർമ്മലും ആണ്. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.