ദളപതി വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രം ഒറ്റിറ്റി റിലീസിന് തയ്യാറെടുക്കുകയാണ്. വരുന്ന മേയ് പതിനൊന്നിനാണ് ഈ ചിത്രം ഒറ്റിറ്റി പ്ലാറ്റ്ഫോമിലെത്തുക. നെറ്റ്ഫ്ലിക്‌സ്, സൺ നെക്സ്റ്റ് എന്നീ പ്ലാറ്റ്ഫോമുകളിലാണ് ഈ ചിത്രം സ്‌ട്രീമിംഗ് നടത്തുക. 150 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ഇതിനോടകം 240 കോടി തിയേറ്ററില്‍ നിന്നും നേടിയിട്ടുണ്ടെന്നാണ് ഇതുവരെയുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. വിജയുടെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമയായാണ് ബീസ്റ്റ് ഒരുക്കിയത്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയെടുത്തത്. സൺ പിക്ചേഴ്‌സാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. തമിഴ് നാട്ടില്‍ 240 സ്ക്രീനുകളില്‍ ഇപ്പോഴും ബീസ്റ്റ് പ്രദര്‍ശനം തുടരുകയാണ്. അത്കൊണ്ട് തന്നെ വിജയുടെ നാലാമത്തെ 250 കോടി കളക്ഷന്‍ നേടുന്ന സിനിമയായി ബീസ്റ്റ് മാറുമെന്നാണ് സൂചന.
ഇതിനു മുമ്പ് ബിഗില്‍, മെര്‍സല്‍, സര്‍ക്കാര്‍ എന്നീ സിനിമകളാണ് വിജയുടേതായി ബോക്സ് ഓഫീസില്‍ 250 കോടി നേടിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. ദളപതി വിജയ്ക്ക് പുറമെ പൂജ ഹെഗ്‌ഡേ, സെല്‍വരാഘവന്‍, വിടിവി ഗണേഷ്, യോഗി ബാബു, അപർണ ദാസ്, ഷൈൻ ടോം ചാക്കോ, പുകഴ്, അങ്കുർ വികൽ തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരന്നിരുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ആർ നിർമ്മലും ഇതിനു കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയുമാണ്. ഇതിലെ ഗാനങ്ങളെല്ലാം തന്നെ ചിത്രം ഇറങ്ങുന്നതിനു മുൻപേ സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു. കൊലമാവ് കോകില, ഡോക്ടർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നെൽസനോരുക്കിയ ചിത്രമായിരുന്നു ബീസ്റ്റ്.
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
This website uses cookies.