ദളപതി വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രം ഈ കഴിഞ്ഞ ബുധനാഴ്ച ആണ് റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ബീസ്റ്റ് നേടിയത് എങ്കിലും ദളപതി വിജയ്‌യുടെ താരമൂല്യം ഈ ചിത്രത്തെ പിടിച്ചു നിർത്തി. കെ ജി എഫ് 2 എന്ന ചിത്രം ഇന്ത്യ മുഴുവൻ തരംഗമായി മാറുമ്പോഴും തമിഴ്‌നാട്ടിൽ ബീസ്റ്റ് റെക്കോർഡ് കളക്ഷൻ ആണ് നേടുന്നത്. വിജയ് എന്ന താരത്തിന്റെ താരമൂല്യത്തിന്റെ ബലത്തിലാണ് ഇപ്പോൾ ബീസ്റ്റ് കുതിക്കുന്നത്. രണ്ടാം ദിനം ആഗോള കളക്ഷൻ നൂറു കോടിയിൽ എത്തിയതോടെ ഏറ്റവും വേഗത്തിൽ നൂറു കോടി ഗ്രോസ് നേടുന്ന തമിഴ് ചിത്രമായി ബീസ്റ്റ് മാറിയിരുന്നു. ഇപ്പോഴിതാ ഒരു പുതിയ റെക്കോർഡ് കൂടി ബീസ്റ്റ് തമിഴ്‌നാട്ടിൽ ഉണ്ടാക്കിയിരിക്കുകയാണ്. ഏറ്റവും വലിയ വീക്കെൻഡ് ഗ്രോസ് നേടുന്ന തമിഴ് ചിത്രം എന്ന റെക്കോർഡ് ആണ് ബീസ്റ്റ് നേടിയത്.
അഞ്ചു ദിവസത്തെ വീക്കെൻഡ് റൺ കിട്ടിയ ബീസ്റ്റ്, 90 കോടി രൂപയ്ക്കു മുകളിൽ ആണ് തമിഴ്‌നാട്ടിൽ നിന്നും മാത്രം നേടിയ ഗ്രോസ്. ആഗോള കളക്ഷൻ ഇരുനൂറു കോടിയിലേക്കു എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചിത്രം ഈ വർഷത്തെ തമിഴ് സിനിമയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ബോക്സ് ഓഫീസ് ഗ്രോസ്സർ കൂടിയാണ്. കേരളത്തിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ടോപ് ഫൈവിലും ബീസ്റ്റ് ഇടം നേടിയിട്ടുണ്ട്. ആറു കോടി എഴുപതു ലക്ഷത്തോളമാണ് ഈ ചിത്രം കേരളത്തിൽ നിന്നും ആദ്യ ദിനം നേടിയത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.