മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഒരു മകനും മകളും ആണുള്ളതെന്നു എല്ലാവർക്കും അറിയാം. ഇരുവരുടേയും വിവാഹവും കഴിഞ്ഞതാണ്. വളരെ ആഘോഷപൂർവമാണ് ഈ രണ്ടു വിവാഹങ്ങളും നടന്നത്. എന്നാൽ കൊച്ചിയിൽ വെച്ച് നടന്ന മകളുടെ വിവാഹ ചടങ്ങിലേക്ക് മമ്മൂട്ടി തമിഴ്‌നാട്ടിൽ നിന്ന് ക്ഷണിച്ചത് രണ്ടു കുടുംബങ്ങളെ മാത്രമാണ്. ആകെ വിളിച്ച അഞ്ഞൂറ് പേരിൽ തമിഴ് നാട്ടിൽ നിന്ന് ഉണ്ടായിരുന്നത് ഈ രണ്ടു കുടുംബങ്ങൾ മാത്രം. ഒന്ന് അജിത്- ശാലിനി ദമ്പതികളും മറ്റൊന്ന് പ്രശസ്ത തമിഴ് രചയിതാവും നടനും സോഷ്യൽ ആക്ടിവിസ്റ്റുമായ ബാവ ചെല്ലദുരൈയും കുടുംബവുമാണ്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാവ ചെല്ലദുരൈ മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും മമ്മൂട്ടിയുടെ മകളുടെയും മകന്റേയും വിവാഹത്തിന് പോയപ്പോഴുമുള്ള അനുഭവങ്ങളും പങ്കു വെക്കുന്നത്. കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ വെച്ചാണ് അന്ന് വിവാഹ സൽക്കാരം നടന്നതെന്നും അതിഗംഭീരമായാണ് ആ സൽക്കാരം നടന്നതെന്നും ബാവ ചെല്ലദുരൈ പറയുന്നു. അന്ന് മമ്മൂട്ടിയും മോഹൻലാലും ഒരേ തരത്തിലുള്ള വസ്ത്രമണിഞ്ഞാണ് അവിടെ വന്നതെന്നും അതുപോലെ അതിഥികൾക്ക് ഭക്ഷണം വിളമ്പി കൊടുക്കാനും അവിടുത്തെ കാര്യങ്ങൾ നോക്കാനും ഓടി നടന്നത് മോഹൻലാൽ ആണെന്നത് വളരെ അത്ഭുതകരമായ ഒരു കാര്യമാണെന്നും അദ്ദേഹം ഓർത്തെടുക്കുന്നു.
അന്ന് അവിടെ കണ്ട വിഭവങ്ങളുടെ വ്യത്യസ്തതയെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഇരുപത്തിയഞ്ചോളം തരത്തിലുള്ള മീൻ വിഭവങ്ങളും ഇരുപതോളം തരത്തിലുള്ള ഇറച്ചി വിഭവങ്ങളും പതിനഞ്ചിലധികം തരത്തിലുള്ള ബിരിയാണികളുമൊക്കെ അതിഥികൾക്കായി ഒരുക്കിയ ഒരു സൽക്കാരമായിരുന്നു അതെന്നു ബാവ ഓർത്തെടുക്കുന്നു. മമ്മൂട്ടിയുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന ബാവ മമ്മൂട്ടിയെ പരിചയപ്പെടുന്നത് മറുമലർച്ചി എന്ന മമ്മൂട്ടിയഭിനയിച്ച തമിഴ് സിനിമയുടെ തിരുവണ്ണാമലയിൽ ഉള്ള സെറ്റിൽ വെച്ചാണ്. ഇത്രയും വർഷമായി ആ ബന്ധം തുടരുന്നു എന്നും സിനിമ മാത്രമല്ല സാഹിത്യത്തിലും മറ്റു കലകളിലുമൊക്കെ വളരെയധികം അറിവും താല്പര്യവുമുള്ള വ്യക്തിയാണ് മമ്മൂട്ടി എന്നും ബാവ പറയുന്നുണ്ട്. അതുപോലെ തന്നെ മമ്മൂട്ടിയുടെ വായന ശീലത്തെ കുറിച്ചും ഈ സുഹൃത്ത് എടുത്തു പറയുന്നു. റമദാ റിസോർട്ടിൽ വെച്ച് നടന്ന ദുൽഖർ സൽമാന്റെ വിവാഹത്തിനും തനിക്കു ക്ഷണം ലഭിക്കുകയും താൻ പങ്കെടുക്കുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
This website uses cookies.