മലയാളികളുടെ പ്രിയപ്പെട്ട നടനും സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനുമായ ബേസിൽ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാൽതു ജാൻവർ. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സംഗീത് പി രാജനാണ്. വിനയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം വിദേശത്ത് വിതരണം ചെയ്യുന്നത് സ്റ്റാർസ് ഹോളിഡേ ഫിലിംസാണ്. പ്ലേ ഫിലിംസുമായി ചേർന്നാണ് സ്റ്റാർസ് ഹോളിഡേ ഫിലിംസ് ഈ ചിത്രം വിദേശത്തു റിലീസ് ചെയ്യുന്നത്. ഓണം റിലീസായാണ് പാൽതു ജാൻവർ എത്തുന്നത്.
ഒട്ടേറെ വമ്പൻ മലയാള ചിത്രങ്ങൾ ഇന്ത്യക്ക് പുറത്ത് റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് സ്റ്റാർസ് ഹോളിഡേ ഫിലിംസ്. ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർസ് ഹോളിഡേ ഫിലിംസ് വഴി ഒരുപിടി മലയാള ചിത്രങ്ങൾ ഇപ്പോൾ തന്നെ ഗൾഫിൽ റിലീസ് ചെയ്തു കഴിഞ്ഞു. ജാക്ക് ആൻഡ് ജിൽ, ജോ ആൻഡ് ജോ, പത്താം വളവ്, ഉടൽ, പ്രിയൻ ഓട്ടത്തിലാണ്, പന്ത്രണ്ട്, പദ്മ, എന്നിവയൊക്കെ ഗൾഫിൽ റിലീസായത് സ്റ്റാർസ് ഹോളിഡേ ഫിലിംസ് വഴിയാണ്. ബേസിൽ ജോസഫിനൊപ്പം ജോണി ആന്റണിയും പ്രധാന വേഷം ചെയ്യുന്ന പാൽതു ജാൻവറിനു സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്തത് കിരൺ ദാസ്, ഇതിനു വേണ്ടി കാമറ ചലിപ്പിച്ചത് റെനാടിവെ എന്നിവരാണ്. ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചു കഥ പറയുന്ന ഒരു ഫീൽ ഗുഡ് ചിത്രമായിരിക്കും പാൽതു ജാൻവർ എന്നാണ് സൂചന. മലയാളത്തിലെ നാൽപ്പതോളം പ്രമുഖ താരങ്ങൾ ചേർന്നാണ് സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ച് ചെയ്തത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.