മൂന്ന് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രീയപ്പെട്ട സംവിധായകനായ ആളാണ് ബേസിൽ ജോസഫ്. കുഞ്ഞി രാമായണം, ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിലൂടെ വലിയ ആരാധക വൃന്ദമാണ് ബേസിൽ ജോസഫിന് ലഭിച്ചത്. അതുപോലെ ഒരു നടനെന്ന നിലയിലും ബേസിൽ ജനപ്രിയനാണ്. ബേസിൽ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമേതെന്നറിയാനുള്ള കാത്തിരിപ്പിലാണിപ്പോൾ പ്രേക്ഷകർ. മിന്നൽ മുരളിക്ക് ഒരു രണ്ടാം ഭാഗം വരുന്നുണ്ട് എന്ന കാര്യം പ്രഖ്യാപിച്ചിരുന്നെങ്കിലും, അതിനു മുൻപ് തന്നെ മറ്റൊരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബേസിൽ എന്നാണ് സൂചന. സൂപ്പർ ഹിറ്റ് രചയിതാവ് ശ്യാം പുഷ്ക്കരൻ രചിക്കുന്ന പുതിയ ചിത്രം ബേസിൽ സംവിധാനം ചെയ്യുമെന്നും, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരായിരിക്കും അതിപ്പോൾ പ്രധാന വേഷങ്ങൾ ചെയ്യുകയെന്നുമാണ് സൂചന.
ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കുകയെന്നും അടുത്ത വർഷം പകുതിയോടെ ഇതിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും വാർത്തകൾ പറയുന്നുണ്ട്. ഔദ്യോഗിമായി ഇതുവരെ ഈ ചിത്രം പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച പാൽത്തു ജാൻവർ എന്ന ചിത്രത്തിൽ ബേസിൽ ജോസഫാണ് നായകനായി അഭിനയിച്ചത്. ഈ ഓണത്തിന് റിലീസ് ചെയ്യാൻ പോകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സംഗീത് പി രാജനാണ്. നേരത്തെ ശ്യാം പുഷ്ക്കരൻ- ദിലീഷ് പോത്തൻ ടീമിൽ ഒരുങ്ങിയ ജോജി എന്ന ഫഹദ് ഫാസിൽ ചിത്രത്തിലും ബേസിൽ ജോസഫ് അഭിനയിച്ചിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.