മലയാളികളുടെ പ്രീയപ്പെട്ട സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. കുഞ്ഞി രാമായണം, ഗോദ, മിന്നൽ മുരളി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ സംവിധായകനെന്ന ശ്രദ്ധ നേടിയ ബേസിൽ, ഒട്ടേറെ ചിത്രങ്ങളിലൂടെ നടനെന്ന നിലയിലും വലിയ കയ്യടിയാണ് നേടിയിട്ടുള്ളത്. ഈ ഓണത്തിന് പ്രേക്ഷകരുടെ മുന്നിലെത്തുന്ന ചിത്രങ്ങളിലൊന്ന് ബേസിൽ നായകനായി എത്തുന്ന പാൽത്തു ജാൻവറാണ്. ഇപ്പോഴിതാ ബേസിൽ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം ആരംഭിക്കാൻ പോവുകയാണ്. നവാഗത സംവിധായകനായ മുഹാഷിൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം രചിക്കുന്നത് ഹർഷദ് ആണ്. മമ്മൂട്ടി നായകനായ ഖാലിദ് റഹ്മാൻ ചിത്രം ഉണ്ട രചിച്ച കൊണ്ട് ശ്രദ്ധ നേടിയ ഹർഷദ് മമ്മൂട്ടിയുടെ തന്നെ പുഴു എന്ന ചിത്രത്തിന്റെയും രചനാ പങ്കാളിയായിരുന്നു. കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുക്കാൻ പോകുന്ന ബേസിൽ ജോസഫ് ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ ഏതാനും ദിവസം മുൻപേ പുറത്തു വന്നിരുന്നു.
നൈസാം സലാം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്ത് വരും. കോഴിക്കോട് ഭാഷ നന്നായി സംസാരിക്കാൻ കഴിയുന്നവരെയാണ് ഈ ചിത്രത്തിലേക്ക് അഭിനയിക്കാൻ ക്ഷണിച്ചിരിക്കുന്നത്. ഏതായാലും ബേസിൽ ജോസഫിനെ ഒരിക്കൽ കൂടി വ്യത്യസ്ത വേഷത്തിൽ സ്‌ക്രീനിൽ കാണാൻ കഴിയുന്ന ചിത്രമായിരിക്കുമിതെന്ന പ്രതീക്ഷയിലാണ് ആരാധകർ. സെപ്റ്റംബർ രണ്ടിനാണ് പാൽത്തു ജാൻവർ എന്ന ബേസിൽ ജോസഫ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സംഗീത് പി രാജനാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.