ഇന്ന് മലയാള സിനിമയിലെ ജനപ്രിയനായ നടന്മാരിലൊരാളാണ് ബേസിൽ ജോസഫ്. ഹാസ്യ വേഷങ്ങളിലൂടെയും സഹനടൻ വേഷങ്ങളിലൂടെയും ശ്രദ്ധ നേടിയ ബേസിൽ ജോസഫ് ഇപ്പോൾ നായകനായും തിളങ്ങുകയാണ്. ഈ ഓണക്കാലത്ത് റിലീസ് ചെയ്ത പാൽത്തു ജാൻവർ എന്ന ബേസിൽ ജോസഫ് ചിത്രം വിജയം നേടിയിരുന്നു. നവാഗതനായ സംഗീത് പി രാജനാണ് ഈ ഫീൽ ഗുഡ് എന്റെർറ്റൈനെർ സംവിധാനം ചെയ്തത്. കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങളുടെ സംവിധായകനായും പ്രേക്ഷകരുടെ വിശ്വാസം നേടിയെടുത്ത ബേസിൽ ജോസഫ് ഇപ്പോൾ നടനെന്ന നിലയിൽ കൂടുതൽ സജീവമാവുകയാണ്. ബേസിൽ ജോസഫ് നായകനായി ഒരുപിടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. അതിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. കഠിന കഠോരമീ അണ്ഡകടാഹം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നവാഗതനായ മുഹാഷിൻ ആണ് സംവിധാനം ചെയ്യുന്നത്. ഉണ്ട, പുഴു തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ രചയിതാവായി എത്തിയ ഹർഷദാണ് ഈ ബേസിൽ ജോസഫ്- മുഹാഷിൻ ചിത്രവും രചിച്ചിരിക്കുന്നത്.
കോഴിക്കോടിന്റെ പശ്‌ചാത്തലത്തിലാണ് ഈ ചിത്രം കഥ പറയുന്നത്. നൈസാം സലാം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് കോളിൽ കോഴിക്കോട് ഭാഷ നന്നായി സംസാരിക്കാൻ കഴിയുന്നവരെയാണ് ക്ഷണിച്ചിരുന്നത്. എസ് മുണ്ടോൾ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് സോബിൻ സോമൻ, ഇതിനു സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്ത എന്നിവരാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രമൊരുക്കാൻ പോകുന്നതെന്നാണ് സൂചന. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായി ബേസിൽ ജോസഫിനെ ഇതിൽ കാണാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.