സക്കറിയയുടെ ഗര്ഭിണികള്, കുമ്പസാരം എന്നീ സിനിമകള്ക്ക് ശേഷം അനീഷ് അന്വര് സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം റിലീസിന് ഒരുങ്ങുകയാണ്. ഫഹദ് ഫാസിലിന്റെ സഹോദരന് ഫര്ഹാന് ഫാസിലാണ് നായകനായി എത്തുന്നത്. 2014 ല് ഇറങ്ങിയ രാജീവ് രവി ചിത്രം ഞാന് സ്റ്റീവ് ലോപ്പസിലൂടെ അഭിനയത്തിലേക്ക് എത്തിയ ഫര്ഹാന് നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം. യുവ താരം സന അല്ത്താഫ് ആണ് ചിത്രത്തില് നായിക ആയി എത്തുന്നത്. 2014ല് ഇറങ്ങിയ ദുല്ക്കര് സല്മാന്-ലാല് ജോസ് ചിത്രം വിക്രമാദിത്യനിലൂടെ സിനിമ മേഖലയിലേക്ക് എത്തിയ സന അല്ത്താഫ് ഫഹദ് ഫാസില് നായകനായ മറിയം മൂക്കിലൂടെ നായികയുമായി.
കഴിഞ്ഞ വര്ഷം റിലീസ് ആയ ചെന്നൈ 600028 2nd ഇന്നിങ്സിലൂടെ തമിഴിലേക്കും എത്തിയ സന അല്ത്താഫ് ഈ വര്ഷം RK നഗര് എന്നൊരു തമിഴ് ചിത്രത്തില് കൂടെ നായികയായി എത്തുന്നു.
ബഷീറിന്റെ പ്രേമലേഖനം റിലീസിന് എത്തും മുന്നേ സന അല്ത്താഫിന്റെ ഒരു തകര്പ്പന് ഡാന്സ് വീഡിയോ സോഷ്യല് മീഡിയയില് ഹിറ്റ് ആയി കൊണ്ടിരിക്കുകയാണ്. കൂട്ടുകാരികള്ക്ക് ഒപ്പം സന കോളേജില് നടത്തിയ ഡാന്സ് പ്രാക്ടീസ് ആണ് ഇപ്പോള് സോഷ്യല് മീഡിയയില് എത്തിയത്.
പൃഥ്വിരാജിന്റെ ഹിന്ദി ചിത്രം അയ്യയിലെ “ഡ്രീമം വേക്കപ്പം” എന്ന ഗാനത്തിനൊപ്പമാണ് ചടുലമായ നൃത്ത ചുവടുകളുമായി സന എത്തിയത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.