[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇനി ബേബി എസ്തർ അല്ല.. എസ്തർ അനില്‍ നായിക ആകുന്നു

ബാലതാരമായി വന്നു പ്രേക്ഷകമനസ്സിൽ ഇടം നേടിയ ഒട്ടേറെ താരങ്ങൾ പിന്നീട് നായികമാരായി വന്നത് നമ്മൾ കണ്ടതാണ്. ശാലിനി, കാവ്യാ മാധവൻ, ശ്യാമിലി, കീർത്തി സുരേഷ്, സനുഷ സന്തോഷ് തുടങ്ങിയ ആ നീണ്ട ലീസ്റ്റിലേക്ക് പുതിയ ഒരാള് കൂടെ. ബേബി എസ്തർ.. അല്ല.. എസ്തർ അനിൽ.. 2010 ൽ ഇറങ്ങിയ ജയസൂര്യ ചിത്രം നല്ലവനിലൂടെ അഭിനയ രംഗത്ത് എത്തിയ എസ്തർ നായികയായി അരങ്ങേറ്റം കുറിക്കുകയാണ്. തമിഴ് ചിത്രം ‘കുഴലി’ലിലൂടെയാണ് എസ്തർ നായികയാകുന്നത്. പുതുമുഖ സംവിധായകൻ കലൈയരശനാണ് ഈ സിനിമ ഒരുക്കുന്നത്. കാക്കമുട്ടൈ എന്ന ചിത്രത്തിൽ അഭിനയിച്ച വിഘ്‌നേശ് ആണ് നായകനാകുന്നത്. മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്ത ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന കഥയിൽ നന്നായി പഠിക്കുന്ന രണ്ടുപേർക്ക് സംഭവിക്കുന്ന പ്രണയവും ദുരന്തവുമാണ് പറയുന്നത്.

ഹലീദ ഷമീം സംവിധാനം ചെയ്യുന്ന മിന്മിഴി എന്നൊരു ചിത്രം കൂടെ എസ്തരിന്റെതായി തമിഴിൽ ഒരുങ്ങുന്നുണ്ട്. ഈ രണ്ട് തമിഴ് ചിത്രങ്ങളും എസ്തറിന് തമിഴ് നാട്ടിൽ മൈലേജ് ഉണ്ടാക്കി കൊടുക്കുമെന്ന് ഉറപ്പ്.

തമിഴിൽ മാത്രമല്ല, മലയാളത്തിലും എസ്തരിനെ കാത്ത് സിനിമകളുണ്ട്. അവാർഡ് ജേതാവ് ഷാജി എൻ കരുൺ സംവിധാനം ചെയ്യുന്ന ഓള് എന്ന ചിത്രത്തിലാണ് മലയാളത്തിൽ ഇനി എസ്തർ അനിൽ അഭിനയിക്കുക.

7 വർഷങ്ങൾ കൊണ്ട് 21 സിനിമയുടെ ഭാഗമായിട്ടുണ്ട് ഈ കൊച്ചു മിടുക്കി. അതിൽ മോഹൻലാൽ, മമ്മൂട്ടി, കമലഹാസൻ സിനിമകളും പെടും. മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെയാണ് എസ്തർ പ്രേക്ഷകരുടെ പ്രിയ ബാലതാരം ആകുന്നത്. ദൃശ്യം തെലുങ്കിലും തമിഴിലും റീമേക്ക് ചെയ്‌തപ്പോഴും എസ്തർ തന്നെയായിരുന്നു ആ വേഷം അവതരിപ്പിച്ചത്.

കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക്ക് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് എസ്തർ അനിൽ ഇപ്പോൾ.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

25 mins ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.