കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്, ദി ഗാർഡിയൻ ഓഫ് ഗാമാസ് ട്രെഷർ. മെഗാ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ത്രീഡി ഫാന്റസി ചിത്രത്തിലെ നായകനും മോഹൻലാൽ തന്നെയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ പോലത്തെ ത്രീഡി ചിത്രങ്ങൾ ഒരുക്കിയ ജിജോ പൂനൂസ് ആണ് രചിച്ചിരിക്കുന്നത്. ഈ കഴിഞ്ഞ മാർച്ചിൽ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രം, ഷൂട്ടിംഗ് തുടങ്ങി രണ്ടാഴ്ചയോളം കഴിഞ്ഞപ്പോൾ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തി വെക്കുകയായിരുന്നു. ഇപ്പോഴിതാ അതിനു ശേഷം ഡിസംബർ പതിനഞ്ചു മുതൽ ബറോസ് വീണ്ടും ആരംഭിക്കാൻ പോവുകയാണ് എന്നും മോഹൻലാൽ വെളിപ്പെടുത്തി. പക്ഷെ ചിത്രം ആദ്യം മുതൽ റീഷൂട്ട് ചെയ്യാൻ പോവുകയാണ് എന്നും അദ്ദേഹം പറയുന്നു. അതിനു കാരണം ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്ന പെൺകുട്ടി കഥാപാത്രത്തിന് ആവശ്യമായതിലും കൂടുതൽ, ഈ കഴിഞ്ഞ ഒരു വർഷം കൊണ്ട് വളർന്നു പോയതാണ്.
മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരൻ, സ്പാനിഷ് താരങ്ങളായ പാസ്വേഗ, റാഫേല്‍ അമര്‍ഗോ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിലെ പ്രധാന വേഷം ചെയ്തു കൊണ്ടിരുന്ന ആ പെൺകുട്ടിയുടെ പേര് ഷൈല മകാഫ്രി എന്നായിരുന്നു. ഒരു അമേരിക്കൻ പെൺകുട്ടി ആയിരുന്നു അത്. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രഎം ത്രീഡിക്കൊപ്പം റ്റു ഡി വേർഷനിലും പുറത്തു വരും. ലിഡിയൻ നാദസ്വരം സംഗീതം പകരുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദ് ആണ്. ഒറ്റ ഷെഡ്യൂളിൽ കേരളം, ഗോവ എന്നിവിടങ്ങളിൽ ആയി ബറോസ് പൂർത്തിയാവും എന്നാണ് സൂചന. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രശസ്ത ആര്ട്ട് ഡയറക്ടർ സന്തോഷ് രാമൻ ആണ് ഇതിന്റെ കലാസംവിധാനം നിർവഹിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.