ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി രാമലീല എന്ന വമ്പൻ ഹിറ്റ് ചിത്രമൊരുക്കിയാണ് അരുൺ ഗോപി എന്ന സംവിധായകൻ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ അദ്ദേഹം വീണ്ടും ദിലീപുമായി ഒന്നിക്കുന്ന ചിത്രം ഒരുങ്ങുകയാണ്. ഈ മാസം ഷൂട്ടിംഗ് ആരംഭിച്ച ഈ ദിലീപ് ചിത്രം അദ്ദേഹത്തിന്റെ 147 ആം ചിത്രം കൂടിയാണ്. തെന്നിന്ത്യൻ സൂപ്പർ നായികാ താരം തമന്ന മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ഈ ചിത്രത്തിലെ ദിലീപിന്റെ ലുക്ക് ഇന്ന് പുറത്ത് വിട്ടു. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ദിലീപിന് ആശംസകളുമായാണ് ഈ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ബാന്ദ്ര എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഉദയ കൃഷ്ണ തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിൽ ദിലീപിനൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡിൽ നിന്നുൾപ്പെടെയുള്ള താരങ്ങളാണ് ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്. തമിഴ് സൂപ്പർ താരം ശരത് കുമാർ, ബോളിവുഡ് താരം ഡിനോ മോറിയ, തെലുങ്ക്- കന്നഡ താരം ഈശ്വരി റാവു, മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിങ് ഖുറാന, തമിഴിൽ നിന്ന് വിടിവി ഗണേഷ് എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.
ഷാജി കുമാർ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് വിവേക് ഹർഷനാണ്. സാം സി എസ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. വോയിസ് ഓഫ് സത്യനാഥനാണ് ഇനി റിലീസ് ചെയ്യാൻ പോകുന്ന ദിലീപ് ചിത്രം. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ, അനുപം ഖേർ, പ്രകാശ് രാജ്, മകരന്ദ് ദേശ്പാണ്ഡെ,എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.