ഇന്നലെ ആയിരുന്നു മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ ഇരുപത്തിയഞ്ചാം ജനറൽ ബോഡി യോഗം. അമ്മയുടെ പ്രസിഡന്റ് ആയി മോഹൻലാൽ ഒരു വർഷം പൂർത്തിയാക്കിയതും കഴിഞ്ഞ ദിവസം ആണ്. അമ്മയുടെ ഭരണഘടനാ ഭേദഗതി മുതൽ, അമ്മ നടത്താൻ പോകുന്ന ചാരിറ്റികൾ വരെ ജനറൽ ബോഡിയിൽ ചർച്ച ചെയ്തു. മലയാളത്തിലെ പ്രമുഖ താരങ്ങൾ എല്ലാം പങ്കെടുത്ത ജനറൽ ബോഡി പതിവുപോലെ തന്നെ ഒരു മോഹൻലാൽ ആഘോഷമായി മാറി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മോഹൻലാലും ഒത്തുള്ള സെൽഫികൾ സെലിബ്രിറ്റികൾ തുടർച്ചയായി തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പോസ്റ്റ് ചെയ്യുകയായിരുന്നു. എല്ലാ വർഷവും അമ്മ ജനറൽ ബോഡി മീറ്റിങ് കഴിയുമ്പോൾ താരങ്ങൾ ഏറ്റവും കൂടുതൽ പോസ്റ്റ് ചെയ്യുന്നത് മോഹൻലാൽ എന്ന ഇതിഹാസത്തോടൊപ്പമുള്ള തങ്ങളുടെ ഫാൻ മോമെന്റ്റ് ആണ്.
എന്നാൽ പ്രശസ്ത നടൻ ബാല ഇന്നലെ പോസ്റ്റ് ചെയ്തത് വളരെ വ്യത്യസ്തമായ ഒരു ലാലേട്ടൻ മോമെന്റ്റ് ആണ്. മോഹൻലാൽ ഇന്നലെ ജനറൽ ബോഡി മീറ്റിങ്ങിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ബാലയുടെ അടുത്തിരുന്ന പ്രശസ്ത നടനും സംവിധായകനും ഗായകനുമൊക്കെയായ നാദിർഷ വരച്ച ലാലേട്ടന്റെ ഒരു ചിത്രം ആണ് ബാല ഇന്ന് പോസ്റ്റ് ചെയ്തത്. നാദിർഷയിലെ മോഹൻലാൽ ഫാൻ പുറത്തു വന്ന നിമിഷം എന്നതിലുപരി നാദിർഷ എന്ന കലാകാരന്റെ മറ്റൊരു കഴിവ് കൂടിയാണ് ആ ചിത്രത്തിലൂടെ നമ്മുക്ക് കാണാൻ സാധിക്കുന്നത് എന്ന് ബാല പറയുന്നു. മോഹൻലാലുമായി ഏറെ സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് ബാല. സാഗർ ഏലിയാസ് ജാക്കി, അലക്‌സാണ്ടർ ദി ഗ്രേറ്റ് , പുലിമുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട് ബാല.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.