Back To Back Releases For Actress Parvathy
‘എന്ന് നിന്റെ മൊയ്തീൻ’ എന്ന എവർഗ്രീൻ റൊമാന്റിക് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- പാർവതി ഒന്നിക്കുന്ന രണ്ട് ചിത്രങ്ങളാണ് അടുത്ത മാസം റീലീസിനായി ഒരുങ്ങുന്നത്. റോഷിണി ദിനകർ സംവിധാനം ചെയ്യുന്ന ‘മൈ സ്റ്റോറി’യും അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ‘കൂടെ’യുമാണ് പ്രദർശനത്തിനെത്തുന്നത്. പാർവതി അവസാനമായി അഭിനയിച്ച മലയാള ചിത്രം ‘ടേക്ക് ഓഫ്’ ആയിരുന്നു. സമീറ എന്ന കഥാപാത്രമായി താരം വിസ്മയിപ്പിച്ചപ്പോൾ ധാരാളം പുരസ്‌കാരങ്ങൾ പാർവതിയെ തേടിയത്തി. സ്റ്റേറ്റ് അവാർഡ് മുതൽ നാഷണൽ അവാർഡ് വരെ പാർവതി കരസ്ഥമാക്കി. നീണ്ട ഇടവേളക്ക് ശേഷം ശക്തമായ തിരിച്ചു വരവ് നടത്താൻ പാർവതി ഒരുങ്ങുകയാണ്. അടുത്തിടെ ഹിന്ദിയിൽ ഇർഫാൻ ഖാന്റെ ഒപ്പവും നായികയായി താരം അഭിനയിച്ചിരുന്നു.
നസ്രിയ മലയാള സിനിമയിലേക്ക് വലിയൊരു തിരിച്ചു വരവ് നടത്താൻ ഒരുങ്ങുന്ന അഞ്ജലി മേനോൻ ചിത്രമാണ് ‘കൂടെ’. പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ ചിത്രത്തിൽ വേഷമിടുന്നത്.നാല് വർഷങ്ങൾക്ക് ശേഷം റീലീസിനൊരുങ്ങുന്ന അഞ്ജലി മേനോൻ ചിത്രം ജൂലൈ 6 നാണ് റീലീസ് തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു ‘കൂടെ’ സിനിമയുടെ റീലീസ് നീട്ടി എന്നാണ് അറിയാൻ സാധിച്ചത്. റോഷിണി ദിനകർ ചിത്രം ‘മൈ സ്റ്റോറി’ യാണ് പകരം ജൂലൈ 6ന് കേരളത്തിൽ പ്രദർശനത്തിനെത്തുക. ജൂലൈ 14 നായിരിക്കും ‘കൂടെ’ റിലീസിനെത്തുക. എന്നാൽ സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ‘രണം’ സിനിമയുടെ റീലീസ് സംബന്ധമായ കാര്യങ്ങൾ ഒന്നും തന്നെ രണം ടീം പുറത്തുവിട്ടട്ടില്ല.
ശങ്കർ രാമകൃഷ്ണനാണ് ‘മൈ സ്റ്റോറി’ യുടെ തിരക്കഥ രചിച്ചിരിക്കുന്നത്. പോർച്ചുഗലിൽ ആദ്യമായി ചിത്രീകരിച്ച മലയാള സിനിമ കൂടിയാണ് ‘മൈ സ്റ്റോറി’. ഈ അനശ്വരമായ പ്രണയ ചിത്രം നിർമ്മിക്കുന്നത് റോഷിണി ദിനകരനും ഒ.വി ദിനകരനും ചേർന്നാണ്. ‘കൂടെ’ സിനിമയുടെ ഷൂട്ടിംഗ് ഊട്ടിയിലാണ് പൂർത്തീകരിച്ചത്. ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം, സിനിമ പ്രേമികൾക്ക് ഒരു പുത്തൻ സിനിമ അനുഭവം തന്നെ സമ്മാനിക്കും. രജപുത്ര വിശ്വൽ മീഡിയയും ലിറ്റിൽ ഫിലിംസ് ഇന്ത്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ആസിഫ് അലി നായകനായ 'ടിക്കി ടാക്ക', ടോവിനോ തോമസ് നായകനായ 'പള്ളി ചട്ടമ്പി' എന്നീ ചിത്രങ്ങളിൽ അതിഥി വേഷത്തിൽ പൃഥ്വിരാജ്…
റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന 'കാന്താര ചാപ്റ്റർ 1' ഐമാക്സിലും റിലീസിനെത്തുന്നു. വമ്പൻ ബജറ്റിൽ ഒരുങ്ങിയ ചിത്രം…
മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ 'ഹൃദയപൂർവം' കേരളത്തിൽ നിന്ന് മാത്രം 40 കോടി ഗ്രോസ് പിന്നിട്ടതോടെ അപൂർവമായ ഒരു റെക്കോർഡാണ്…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി വള വിജയത്തിലേക്ക്. ആദ്യ ദിനം ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറിയ ചിത്രം രണ്ടാം…
മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, സ്ഫടികം, ദേവദൂതൻ തുടങ്ങിയ സിനിമകളുടെ സൂപ്പർ റീ റിലീസ് വിജയത്തിന് ശേഷം വീണ്ടുമൊരു മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ…
This website uses cookies.