ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ – ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം “ബേബി ഗേൾ ” ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. തൈക്കാട് ഗാന്ധി ഭവനിൽ വച്ചു നടന്ന പൂജാ ചടങ്ങിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മവും, തിരക്കഥാകൃത്ത് സഞ്ജയ് ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ട് തുടക്കം കുറിച്ചു.
ജി.സുരേഷ് കുമാർ, എം.രഞ്ജിത്ത്, ബി.രാകേഷ്, ദിനേശ് പണിക്കർ, കല്ലിയൂർ ശശി, ദീപുകരുണാകരൻ എന്നിവരും അഭിനേതാക്കളായ ലിജോ മോൾ, സംഗീത് പ്രതാപ്,അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, സെന്തിൽ, ഷാബു പ്രൗദീൻ, ബാലാജി ശർമ്മ, പ്രൊഫസർ അലിയാർ , തമ്പാനൂർ എസ്.ഐ. ശ്രീകുമാർ, കോർപ്പറേഷൻ കൗൺസിലർ ബിനു എന്നിവരടങ്ങിയ സിനിമാ- സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
തന്റെ ആദ്യ ചിത്രവും സൂപ്പർ ഹിറ്റുമായ “ട്രാഫിക് ” ന്റെ തിരക്കഥാകൃത്തുക്കൾക്കൊപ്പം വീണ്ടും ഒരു ചിത്രം, ലിസ്റ്റിന്റെ തന്നെ സുരേഷ് ഗോപി നായകനായ സൂപ്പർ ഹിറ്റ് ചിത്രം “ഗരുഡൻ “ന്റെ സംവിധായകൻ അരുൺ വർമ്മക്കൊപ്പം വീണ്ടും ഒരു ചിത്രം എന്നീ പ്രത്യേകതകൾ കൂടി “ബേബി ഗേൾ ” നുണ്ട്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്. ആദ്യ ചിത്രമായ ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യു എന്നീ ചിത്രങ്ങളാണ് മുൻ ചിത്രങ്ങൾ.
ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ (“ബേബി ഗേൾ”) മലയാളത്തിലെ മുൻ നിര താരങ്ങൾ അണിനിരക്കുന്നു. ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം – ഫയസ് സിദ്ദിഖ്. എഡിറ്റിംഗ് – ഷൈജിത്ത് കുമാരൻ സംഗീതം – ജേക്സ് ബിജോയ്. കോ-പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ നവീൻ. പി. തോമസ്. ലൈൻ പ്രൊഡ്യൂസർ- സന്തോഷ് പന്തളം. പ്രൊഡക്ഷൻ ഇൻചാർജ്. അഖിൽ യശോധരൻ. കലാസംവിധാനം – അനീസ് നാടോടി. കോസ്റ്റ്യും മെൽവി. ജെ.മേക്കപ്പ് -റഷീദ് അഹമ്മദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുകു ദാമോദർ, അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രസാദ് നമ്പ്യാങ്കാവ്,ജയശീലൻ സദാനന്ദൻ. സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി. അഡ്വർടൈസിംഗ് – ബ്രിങ്ഫോർത്ത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.