പ്രശസ്ത നടനായ ബാബുരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ബ്ലാക്ക് കോഫീ. നേരത്തെ ബ്ലാക്ക് ഡാലിയ, മനുഷ്യ മൃഗം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ബാബുരാജ് ഒരുക്കുന്ന ബ്ലാക്ക് കോഫി എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു. ഒരു നടൻ എന്ന നിലയിൽ ബാബുരാജിന് വമ്പൻ ബ്രേക്ക് നൽകിയ സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് ബ്ലാക്ക് കോഫി. ആഷിക് അബു സംവിധാനം ചെയ്ത ആ ചിത്രത്തിൽ ലാൽ, ആസിഫ് അലി, ശ്വേതാ മേനോൻ, ബാബുരാജ്, മൈഥിലി എന്നിവർ ആയിരുന്നു പ്രധാന വേഷങ്ങൾ ചെയ്തത്. ഇപ്പോൾ അതിന്റെ രണ്ടാം ഭാഗം ആയി ബാബുരാജ് ഒരുക്കുന്ന ബ്ലാക്ക് കോഫിയിൽ അഞ്ച് നായികമാർ ആണ് ഉള്ളത്. ഒരു ദോശ ചുട്ട കഥ എന്നായിരുന്നു ആദ്യ ചിത്രത്തിന്റെ ടാഗ് ലൈൻ എങ്കിൽ ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നാണ് ബ്ലാക്ക് കോഫിയുടെ ടാഗ് ലൈൻ.
കുക്ക് ബാബു ആയി സാൾട്ട് ആൻഡ് പെപ്പറിൽ എത്തിയ ബാബുരാജ് അതേ വേഷത്തിൽ തന്നെ ഈ ചിത്രത്തിലും അഭിനയിക്കുന്നു. ബാബുരാജ് തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സാൾട്ട് ആൻഡ് പെപ്പർ സംവിധാനം ചെയ്ത ആഷിക് അബു ഈ ചിത്രത്തിൽ അതിഥി താരമായി എത്തുന്നുണ്ട്. ലാൽ, ശ്വേതാ മേനോൻ എന്നിവർ ആദ്യ ഭാഗത്തിലെ അതേ കഥാപത്രങ്ങൾക്കു ജീവൻ പകരുമ്പോൾ രചന നാരായണൻ കുട്ടി, ഓവിയ, ലെന, മൈഥിലി, ഓർമ തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നു. ഓർമ്മ ബോസ് ആണ് ബ്ലാക്ക് കോഫിയുടെ കഥ രചിച്ചിരിക്കുന്നത്. കാളിദാസനുമായി തെറ്റി പിരിയുന്ന കുക്ക് ബാബു നാല് പെൺകുട്ടികൾ താമസിക്കുന്ന ഒരു ഫ്ളാറ്റിലെ പാചകക്കാരൻ ആയി എത്തുന്നിടത്താണ് ബ്ലാക്ക് കോഫി എന്ന ഈ രണ്ടാം ഭാഗത്തിന്റെ കഥ ആരംഭിക്കുന്നത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.