[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഉണ്ടയുടെ വലിയ വിജയം; ട്രോളന്മാർക്കു നന്ദി പറഞ്ഞു സംവിധായകൻ ഖാലിദ് റഹ്മാൻ..!

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രം മികച്ച ചിത്രം എന്ന പേര് നേടിയതിനൊപ്പം ബോക്സ് ഓഫീസിലും വിജയം നേടിയെടുത്തു. മമ്മൂട്ടിക്ക് ഈ വർഷം രണ്ടാമത്തെ ബോക്സ് ഓഫീസ് വിജയം സമ്മാനിച്ച ഈ ചിത്രം രചിച്ചത് ഹർഷദ് എന്ന നവാഗതനാണ്. ഇപ്പോഴിതാ ഉണ്ട നേടിയ വിജയത്തിൽ സോഷ്യൽ മീഡിയയിലെ ട്രോളന്മാർക്കു നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ഖാലിദ് റഹ്മാൻ. ഉണ്ട എന്നാണ് ഈ ചിത്രത്തിന്റെ പേര് എന്ന് ആദ്യം പുറത്തു വിട്ടപ്പോൾ മുതൽ ഈ പേരിനെ കളിയാക്കിയും ഈ പേര് വെച്ചും അനേകം ട്രോളുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞതു. എന്നാൽ ആ ട്രോളുകൾ തന്നെ ഈ ചിത്രത്തിന് വലിയ പ്രമോഷനും നേടിക്കൊടുത്തു. ആദ്യ ഷോ കഴിയുന്ന വരെ കളിയാക്കിയുള്ള ട്രോളുകൾ ഉണ്ടായി എങ്കിലും അതിനു ശേഷം പോസിറ്റീവ് ആയ ഒരുപാട് ട്രോളുകൾ ഉണ്ടായി എന്നും അതും ഈ സിനിമ ജനങ്ങളുടെ ഇടയിലേക്ക് എത്താൻ സഹായിച്ചു എന്നും ഖാലിദ് റഹ്മാൻ പറയുന്നു ട്രോളന്മാർക്കു ഉണ്ട നന്നയി ഇഷ്ട്ടപെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനുരാഗ കരിക്കിൻ വെള്ളം എന്ന തന്റെ ആദ്യ ചിത്രവും സൂപ്പർ ഹിറ്റാക്കിയ ഖാലിദ് റഹ്‌മാൻ ഇപ്പോൾ തുടർ വിജയങ്ങൾ നൽകുന്ന സന്തോഷത്തിലാണ്. മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ, ജമിനി സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, രഞ്ജിത്, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി, ലുക്മാൻ, ഭഗവൻ തിവാരി, ഈശ്വരി റാവു, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഓംകാർ ദാസ് മണിപ്പൂരി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

7 hours ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 week ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 week ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

1 week ago

ധ്യാൻ ശ്രീനിവാസൻ ചിത്രം വിവാഹ് ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…

1 week ago

ജി.ഡി. നായിഡു’ ജി ഡി എൻ സിനിമയിലെ ചരിത്രപ്രസിദ്ധമായ വിന്റേജ് കാർ ലുലു മാളിൽ പ്രദർശനത്തിന്; ഓഗസ്റ്റ് 7-ന് ചിത്രം തിയേറ്ററുകളിലേക്ക്

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. നായിഡു' എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി, ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള…

1 week ago

This website uses cookies.