ഈ വർഷം ആമസോൺ പ്രൈം റിലീസ് ആയി എത്തിയ ഫഹദ് ഫാസിൽ- ദിലീഷ് പോത്തൻ- ശ്യാം പുഷ്ക്കരൻ ചിത്രമായിരുന്നു ജോജി. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടിയെടുത്തത്. നായകൻ ഫഹദ് ഫാസിൽ ആയിരുന്നു എങ്കിലും ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത് ജോമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജ് ആണ്. ജോജി എന്ന ഫഹദ് കഥാപാത്രത്തിന്റെ ചേട്ടൻ ആയാണ് ബാബുരാജ് അഭിനയിച്ചത്. ഇതിലെ ബാബുരാജിന്റെ ഡയലോഗുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റായി മാറി. ബാബുരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് ജോമോൻ എന്നാണ് പ്രേക്ഷകരുടേയും നിരൂപകരുടേയും അഭിപ്രായം. ഏതായാലും ആമസോൺ റിലീസ് ആയതു കൊണ്ട് തന്നെ പാൻ ഇന്ത്യൻ റീച് കിട്ടിയ ഈ ചിത്രത്തിലെ ബാബുരാജിന്റെ പ്രകടനം തമിഴ് സിനിമയിലെ പ്രമുഖരേയും അമ്പരപ്പിച്ചു. അതിന്റെ ഫലമായി തന്റെ പുതിയ തമിഴ് ചിത്രത്തിലേക്ക് ബാബുരാജിനെ ക്ഷണിച്ചിരിക്കുകയാണ് പ്രശസ്ത തമിഴ് നടനും നിർമ്മാതാവും ആയ വിശാൽ.
തു പ ശരവണന്‍റെ സംവിധാനത്തില്‍ വിശാല്‍ നായകനാവുന്ന ചിത്രത്തിലാണ് ബാബുരാജ് അഭിനയിക്കുന്നത്. തെലുങ്ക്, തമിഴ് താരം ഡിംപിള്‍ ഹയതി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വില്ലൻ ആയാണ് ബാബുരാജ് അഭിനയിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ കഥാപാത്രത്തിന് നെഗറ്റീവ് ഷേഡ് ഉണ്ടെങ്കിലും വില്ലൻ എന്ന് പറയാൻ ആവില്ലെന്ന് ബാബുരാജ് പറയുന്നു. വിശാലും ഡിംപിള്‍ ഹയതിയും ബാബുരാജ്ഉം അവതരിപ്പിക്കുന്ന മൂന്ന് പ്രധാന കഥാപാത്രങ്ങളിലൂടെ സമാന്തരമായി മുന്നോട്ടു പോകുന്ന മൂന്നു സ്റ്റോറിലൈനുകൾ ചേർന്നതാണ് ഈ ചിത്രമെന്നും ഇതിലേക്ക് തന്നെ ക്ഷണിച്ചു കൊണ്ട് വിശാൽ നേരിട്ട് ഫോൺ ചെയ്യുകയായിരുന്നു എന്നും ബാബുരാജ് പറഞ്ഞു. ഈ മാസം പത്തിന് ഈ ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്യുന്ന ബാബുരാജ് ഇതിനു വേണ്ടി മുപ്പതു ദിവസമാണ് നൽകിയിരിക്കുന്നത്. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ ആയാണ് ഈ ചിത്രം ഷൂട്ട് ചെയ്യുക.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.