കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ പ്രശസ്ത നടൻ ബാബു ആന്റണിയുടെ മകൻ സിനിമയിലേക്ക് എന്ന വാർത്ത പുറത്തു വന്നത്. ആർതർ ആന്റണി എന്നാണ് അദ്ദേഹത്തിന്റെ മകന്റെ പേര്. മിക്സഡ് മാർഷ്യൽ ആർട്സിൽ ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് ഒക്കെ കരസ്ഥമാക്കിയിട്ടുള്ള ആർതർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബഹുഭാഷാ ചിത്രം ദ ഗ്രേറ്റ് എസ്കേപ് ഇപ്പോൾ ചിത്രീകരണം തുടരുകയാണ്. സൗത്ത് ഇന്ത്യൻ യു.എസ് ഫിലിംസിൻ്റെ നിർമാണത്തിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ചിത്രം മലയാളിയായ സന്ദീപ് ജെ.എൽ ആണ് ഒരുക്കുന്നത്. 2013 ൽ ഇടുക്കി ഗോൾഡിൽ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചു സിനിമയിലെത്തിയ ആർതർ ഓഡീഷനിലൂടെയാണ് ദ ഗ്രേറ്റ് എസ്കേപ് എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപെട്ടത്. ഏതായാലും മകൻ അഭിനയിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വാർത്ത ബാബു ആന്റണി തന്റെ ഫേസ്ബുക് പേജിൽ ഷെയർ ചെയ്യുകയും ചെയ്തു.
ഒട്ടേറെ പേര് ആശംസകൾ അറിയിക്കുന്നതിനിടെ ഒരാൾ ഇട്ട കമന്റ് ഇങ്ങനെ, സിനിമാ താരങ്ങളുടെ മക്കളല്ലാത്ത എത്ര പേർ ഇപ്പോൾ സിനിമയിൽ ഉണ്ട് ?. അതിനു ബാബു ആന്റണി കൊടുത്ത മറുപടി സൂപ്പർ ഹിറ്റായി മാറി എന്ന് തന്നെ പറയാം. ആ ചോദ്യത്തിന് ബാബു ആന്റണി കൊടുത്ത മറുപടി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ബാബു ആന്റണി, ജയറാം. ഈ ലിസ്റ്റ് വളരെ വലുതാണ് എന്നാണ്. കഴിവുള്ളവരെ സിനിമയിൽ നില നില്ക്കു എന്നും അവർ സിനിമാ താരങ്ങളുടെ മക്കളാണോ അല്ലയോ എന്നത് അവിടെ പ്രസക്തമല്ലെന്നുമാണ് അദ്ദേഹത്തെ അനുകൂലിച്ചു എത്തുന്നവർ പറയുന്നത്. ഒമർ ലുലു ഒരുക്കാൻ പോകുന്ന പവർ സ്റ്റാർ, അതുപോലെ ത്രില്ലർ ആയ സാന്റാ മാറിയ എന്നിവയാണ് ബാബു ആന്റണി പ്രധാന വേഷം ചെയ്തി ഇനി എത്താനുള്ള ചിത്രങ്ങൾ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.