മലയാളത്തിന്റെ ആക്ഷൻ രാജാക്കന്മാരിൽ ഒരാളായിരുന്നു ബാബു ആന്റണി. തൊണ്ണൂറുകളിൽ ആക്ഷൻ ചിത്രങ്ങളിലൂടെ ഒട്ടേറെ ആരാധകരെ നേടിയ ഈ താരം നായകനായും വില്ലനായും പ്രേക്ഷകരുടെ കയ്യടി നേടി. ഇപ്പോഴിതാ ഒമർ ലുലു ഒരുക്കുന്ന പവർ സ്റ്റാർ എന്ന മാസ്സ് ചിത്രത്തിലൂടെ വീണ്ടും നായകനായി പ്രേക്ഷകരെ ത്രസിപ്പിക്കാനൊരുങ്ങുകയാണ് ബാബു ആന്റണി. ഒരു പക്കാ ആക്ഷൻ മാസ്സ് ചിത്രമായി ഒരുങ്ങുന്ന പവർ സ്റ്റാറിലെ ബാബു ആന്റണിയുടെ ലുക്ക് ഒമർ ലുലു തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടത്. അതിനൊപ്പം ഈ ചിത്രത്തിന്റെ ആദ്യ ടീസർ ജൂലൈ എട്ടിന് റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് എന്നും പ്രീയപ്പെട്ട, മുടി നീട്ടി വളർത്തിയ ലുക്കിലാണ് ബാബു ആന്റണി ഈ ചിത്രത്തിലെത്തുന്നത്. അന്തരിച്ചു പോയ പ്രശസ്ത രചയിതാവും സംവിധായകനുമായ ഡെന്നിസ് ജോസെഫ് രചിച്ച അവസാനത്തെ തിരക്കഥയാണ് പവർ സ്റ്റാർ.
പവർ സ്റ്റാർ എന്ന ഈ ചിത്രത്തിൽ ഒറ്റ സ്ത്രീ കഥാപാത്രങ്ങൾ പോലും കാണില്ല എന്നും അതുപോലെ, ഹാസ്യത്തിനും ദ്വയാർത്ഥ പ്രയോഗങ്ങൾക്കും ഗാനങ്ങൾക്കും ഈ ചിത്രത്തിൽ സ്ഥാനമുണ്ടാവില്ലായെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഒമർ ലുലുവിന്റെ ഇതുവരെയുള്ള ശൈലിയിൽ നിന്ന് പൂർണ്ണമായും വേറിട്ട് നിൽക്കുന്ന ചിത്രമായിരിക്കും പവർ സ്റ്റാർ എന്നാണ് വാർത്തകൾ പറയുന്നത്. ബാബു ആന്റണിക്കൊപ്പം അബു സലിം, ബാബു രാജ്, റിയാസ് ഖാൻ തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം കൊക്കെയ്‍ന്‍ വിപണിയാണെന്നും , മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ഇതിന്റെ പ്രധാന ലൊക്കേഷനുകളെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. ഹോളിവുഡിൽ നിന്നുള്ള താരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നു സൂചനയുണ്ട്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.