പ്രശസ്ത നടനായ ബാബു ആന്റണി കായംകുളം കൊച്ചുണ്ണിയിലെ തങ്ങൾ എന്ന കഥാപാത്രമായി നടത്തിയത് ഒരു ഗംഭീര തിരിച്ചു വരവ് തന്നെയായിരുന്നു. അതിനു ശേഷം ഒട്ടേറെ ചിത്രങ്ങൾ ആണ് ഈ നടന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു കാലത്തു കേരളത്തിലെ യുവ പ്രേക്ഷകരുടെ ആവേശമായിരുന്നു ബാബു ആന്റണി. വില്ലൻ ആയും നായകൻ ആയുമെല്ലാം തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയ്പ്പിച്ചിട്ടുള്ള ഈ നടൻ സോളോ ഹീറോ ആയി വമ്പൻ വിജയങ്ങൾ മലയാളത്തിൽ സമ്മാനിച്ചിട്ടുള്ള ഒരു താരവുമാണ്. ഇപ്പോഴിതാ ഒരു ചിത്രം സംവിധാനം ചെയ്യണം എന്നുള്ള ആഗ്രഹവും പങ്കു വെച്ചിരിക്കുകയാണ് അദ്ദേഹം. പിയാനോ എന്നു പേരുള്ള ഒരു ചിത്രം ആണ് അദ്ദേഹം സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്യുന്നത്.എന്നാൽ അഭിനേതാവ് എന്ന നിലയിൽ ഒട്ടേറെ ഓഫറുകൾ ഇപ്പോൾ വരുന്നത് കൊണ്ട് തന്നെ സമയ കുറവ് ഉണ്ടെന്നും അതു കൊണ്ട് ചിലപ്പോൾ മറ്റാരെ കൊണ്ടെങ്കിലും ഈ ചിത്രം സംവിധാനം ചെയ്യിക്കാനുള്ള സാധ്യത തള്ളി കളയാൻ ആവിലെന്നും അദ്ദേഹം പറയുന്നു.
സോളോ ഹീറോ ആയി അഭിനയിക്കുന്ന ഒരു മാസ്സ് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഹിറ്റ് സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പേര് പവർ സ്റ്റാർ എന്നാണ്. കിടിലൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഒരു കംപ്ലീറ്റ് ബാബു ആന്റണി ചിത്രം ആയിരിക്കും ഇതെന്നാണ് സൂചന. താൻ ഇതുവരെ ഇത്തരത്തിൽ ഒരു ചിത്രം ചെയ്തിട്ടില്ല എന്നും ഈ ചിത്രം തന്റെ കരിയറിൽ ഒരു ബ്രേക്ക് ആവുമെന്നും ഉള്ള പ്രത്യാശയും അദ്ദേഹം പ്രകടിപ്പിക്കുന്നു. അടുത്തിടെ റീലീസ് ചെയ്ത മിഖായേൽ എന്ന നിവിൻ പോളി ചിത്രത്തിലും ബാബു ആന്റണി ഒരു ചെറിയ വേഷം ചെയ്തിരുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.